‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന തീരുമാനത്തിന് പിന്നാലെ സന്തോഷം പങ്കുവച്ച് ആന്റണി പെരുമ്ബാവൂര്‍.
മരക്കാര്‍ ഈ വരുന്ന ഡിസംബര്‍ രണ്ടാം തീയതി കടന്നു വരും. നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാര്‍ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലര്‍ത്തിക്കൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റില്‍ കുറിച്ചു.
മരക്കാര്‍ ടീമിന്റെ സന്തോഷം ഫെയ്സ്ബുക് പോസ്റ്റില്‍ പങ്കുവച്ച് മോഹന്‍ലാലും എത്തിയിരുന്നു. സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞതില്‍ മരക്കാര്‍ ടീമിന് അതിയായ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ആന്റണി പെരുമ്ബാവൂറിന്റെ ഫെയ്സ്ബുക് പോസ്റ്റ്:
പ്രിയപ്പെട്ടവരെ, നിങ്ങള്‍ ഓരോരുത്തരും കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലാല്‍ സാറിന്റെയും പ്രിയദര്ശന് സാറിന്റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നമുക്ക് നേരിടേണ്ടി വന്ന കൊവിഡ് എന്ന മഹാമാരി ആ സ്വപ്നചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടിക്കൊണ്ടു പോയി. അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയില്‍, നിങ്ങളുടെ ഇടയില്‍ എത്തിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തിയറ്ററുകളിലേക്കു തന്നെ എത്താന്‍ പോവുകയാണ്.
നിങ്ങളുടെ ആവേശത്തിനും കൈയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ഇടയിലേക്ക്, മരക്കാര്‍ ഈ വരുന്ന ഡിസംബര്‍ രണ്ടാം തീയതി കടന്നു വരും. നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാര്‍ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലര്‍ത്തിക്കൊണ്ടാണ് ഈ തീരുമാനം.
ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തില്‍ ഒപ്പം നിന്ന ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി ശ്രീ സജി ചെറിയാന് സര്, മോഹന്‍ലാല്‍ സര്, പ്രിയദര്ശന് സര്, സുരേഷ് കുമാര്‍ സര്, ഒപ്പം ആശീര്‍വാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തിയറ്ററുകള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എന്നിവര്‍ക്കെല്ലാം ഈ അവസരത്തില്‍ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. ആശിര്‍വാദ് സിനിമാസിനെ എന്നും സപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മോഹന്‍ലാല്‍ സര് ഫാന്‍സിനും, എല്ലാ മലയാളികള്‍ക്കും ഈ നിമിഷം ഞാന്‍ എന്റെ സ്നേഹം അറിയിക്കുന്നു.. കുഞ്ഞാലി വരും..