മോന്‍സണിന്റെ പുരാവസ്തു വില്‍പ്പനയില്‍ ഐജി ലക്ഷ്മണ ഇടനിലക്കാരന്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു വില്‍ക്കാന്‍ ട്രാഫിക് ഐ ജി ഗുഗുലോത്ത് ലക്ഷ്മണ ഇടനിലക്കാരനായതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

ഐ ജിയുടെ ബന്ധം വെളിവാക്കുന്ന വാട്‌സ്‌ആപ്പ് ചാറ്റുകളും, ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്.

ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരിയെ ലക്ഷ്മണയാണ് മോന്‍സണ് പരിചയപ്പെടുത്തിയത്. ഈ ആന്ധ്രാ സ്വദേശിയുമായുള്ള വാട്സ്‌ആപ്പ് ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐ ജിയും മോന്‍സണും ഇടനിലക്കാരിയും പൊലീസ് ക്ലബില്‍ കൂടിക്കാഴ്ച നടത്തി.ആഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച.

ഐ ജിയുടെ നിര്‍ദേശ പ്രകാരം മോന്‍സണിന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ ഇവിടേക്ക് എത്തിച്ചു. ഐ ജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ഇത് കൊണ്ടുവന്നത്. കേസില്‍ ഐ ജിയെ ചോദ്യം ചെയ്യും. ഐജിയെ ഇന്ന് സസ്പെന്‍ഡ് ചെയ്തേക്കും

Related posts

Leave a Comment