കൊച്ചിയില്‍ യുവതി ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍

കൊച്ചി: കൊച്ചിയില്‍ ഫ്ളാറ്റിന്റെ പത്താം നിലയില്‍ നിന്നും വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിന്‍ ഫ്ലാറ്റില്‍ രാവിലെ ആറരയോടെയാണ് സംഭവം. ഫ്ളാറ്റില്‍ പത്ത് ബിയില്‍ താമസിക്കുന്ന എല്‍സ ലീന (38)​ ആണ് മരിച്ചത്.

ഭര്‍ത്താവുമായി അകന്ന് അമ്മയ്‌ക്കും മകള്‍ക്കും ഒപ്പമായിരുന്നു ഫ്ലാറ്റില്‍ എല്‍സ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment