തമ്ബാനൂര്‍ റെയില്‍വേസ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന 19 കാറുകള്‍ യുവാവ് രാത്രിയില്‍ തല്ലിത്തകര്‍ത്തു

തിരുവനന്തപുരം : തമ്ബാനൂര്‍ റെയില്‍വേസ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന 19 കാറുകള്‍ യുവാവ് രാത്രിയില്‍ തല്ലിത്തകര്‍ത്തു.കാറുകളുടെ ചില്ലുകള്‍ കല്ലുപയോഗിച്ച്‌ ഇടിച്ചു പൊട്ടിക്കുകയും അകത്തുകടന്ന് കാറിലുണ്ടായിരുന്ന മ്യൂസിക് സിസ്റ്റം സ്പീക്കറുകള്‍ തുടങ്ങിയവ വലിച്ചുതകര്‍ക്കുകയും ചെയ്തു.

ശനിയാഴ്ച അര്‍ധരാത്രിയോടെ തമ്ബാനൂര്‍ ഫ്ലൈ ഓവറിനടുത്തുള്ള പാര്‍ക്കിങ് സ്ഥലത്താണ് സംഭവം. ഒരാളാണ് വാഹനങ്ങള്‍ തകര്‍ത്തതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ഒരു കാറില്‍നിന്ന് ഇയാളുടെ പഴ്‌സ് ലഭിച്ചതോടെയാണ് ആളെ തിരിച്ചറിയാനായത്. സംഭവത്തിലെ പ്രതി തിരുമല ആറാമട സ്വദേശി എബ്രഹാം വി. ജോഷ്വാ (18) മണിക്കൂറുകള്‍ക്കകം പിടിയിലായി. കാറുകള്‍ തകര്‍ത്തസമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോയെന്നത് കണ്ടെത്താനായി രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Related posts

Leave a Comment