വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂര്‍ഖന്‍ പാമ്ബ് കടിക്കുമോ?തു സാഹചര്യത്തിലാവാം പാമ്ബ് ഉത്രയെ കടിച്ചിട്ടുണ്ടാവുക? പാമ്ബ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്‍റെ ആഴമെത്ര?

വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂര്‍ഖന്‍ പാമ്ബ് കടിക്കുമോ? ഏതു സാഹചര്യത്തിലാവാം പാമ്ബ് ഉത്രയെ കടിച്ചിട്ടുണ്ടാവുക? പാമ്ബ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്‍റെ ആഴമെത്ര?

ഇങ്ങനെ സംശയങ്ങള്‍ ഒരുപാടുയര്‍ന്നു. എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരമായിരുന്നു കൊല്ലം അരിപ്പയിലെ വനം വകുപ്പ് കേന്ദ്രത്തിലെ മുറിയില്‍ അന്വേഷണ സംഘം നടത്തിയ ഡമ്മി പരിശോധനയുടെ ദൃശ്യങ്ങള്‍.

കൊല്ലപ്പെട്ട ഉത്രയോളം ഭാരമുളള ഡമ്മിയില്‍ ഡമ്മിയിലാണ് മൂന്ന് മൂര്‍ഖന്‍ പാമ്ബുകളെ ഉപയോഗിച്ച്‌ പൊലീസ് പരിശോധന നടത്തിയത്. കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്ബിനെ കുടഞ്ഞിട്ടായിരുന്നു ആദ്യ പരിശോധന. പക്ഷേ ഡമ്മിയില്‍ പാമ്ബ് കൊത്തിയില്ല.

പിന്നീട് ഡമ്മിയുടെ വലം കൈയ്യില്‍ കോഴിയിറച്ചി കെട്ടിവച്ച ശേഷം പാമ്ബിനെ പ്രകോപിപ്പിച്ചു. എന്നിട്ടും പാമ്ബ് കടിച്ചില്ല. ഇറച്ചി കെട്ടിവച്ച ഡമ്മിയുടെ വലം കൈ കൊണ്ട് പാമ്ബിനെ തുടര്‍ച്ചയായി അമര്‍ത്തി നോക്കി.

അപ്പോള്‍ മാത്രമായിരുന്നു പാമ്ബ് ഡമ്മിയില്‍ കടിച്ചത്. ഈ കടിയില്‍ ഇറച്ചി കഷണത്തിലുണ്ടായ മുറിവില്‍ പാമ്ബിന്‍റെ പല്ലുകള്‍ക്കിടയിലുണ്ടായ അകലം 1.7 സെന്‍റി മീറ്ററാണെന്നും വ്യക്തമായി.

പിന്നീട് പാമ്ബിന്‍റെ ഫണത്തില്‍ മുറുക്കെ പിടിച്ച്‌ ഡമ്മിയില്‍ കടിപ്പിച്ചു. ഈ കടിയില്‍ പല്ലുകള്‍ക്കിടയിലെ അകലം 2 സെന്‍റി മീറ്ററിലധികമായി ഉയര്‍ന്നു.

ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവിലും പാമ്ബിന്‍ പല്ലുകള്‍ക്കിടയിലെ അകലം രണ്ട് മുതല്‍ രണ്ട് ദശാംശം എട്ട് സെന്‍റി മീറ്റര്‍ വരെയായിരുന്നു.

ഒരാളെ സ്വാഭാവികമായി പാമ്ബ് കടിച്ചാലുണ്ടാകുന്ന മുറിവില്‍ പാമ്ബിന്‍റെ പല്ലുകള്‍ തമ്മിലുളള അകലം എപ്പോഴും 2 സെന്‍റി മീറ്ററില്‍ താഴെയായിരിക്കും.

എന്നാല്‍ ഫണത്തില്‍ പിടിച്ച്‌ സൂരജ് ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ചതിനാലാണ് ഉത്രയുടെ ശരീരത്തില്‍ കണ്ട മുറിവുകളിലെ പാമ്ബിന്‍റെ പല്ലുകള്‍ക്കിടയിലുളള അകലം ഇതിലും ഉയര്‍ന്നത്.

Related posts

Leave a Comment