കൊവിഡ് പോസിറ്റിവായ സിപിഎം നേതാവും ഭാര്യയും ബ്രാഞ്ച് സമ്മേളനത്തില്‍; കൂടെ പങ്കെടുത്ത നേതാക്കളും അണികളും ക്വറന്റിനില്‍; കേസെടുത്ത് പോലീസ്

പാലക്കാട്ട്: കോവിഡ് പോസിറ്റീവായ സിപിഎം പ്രാദേശിക നേതാവും ഭാര്യയും ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ കേസെടുത്ത് പോലീസ്. പാലക്കാട് സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റിക്കു കീഴിലുള്ള കിണാശ്ശേരി തണ്ണീര്‍പന്തല്‍ ബ്രാഞ്ച് സമ്മേളനത്തിലാണ് ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ ദമ്ബതികള്‍ പാര്‍ട്ടി സമ്മളനത്തില്‍ പങ്കെടുത്തത്.

ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ നിലവിലെ സെക്രട്ടറി എസ്. കൃഷ്ണദാസാണ് ഇവരെ വിളിച്ചുവരുത്തി പങ്കെടുപ്പിച്ചതെന്ന് മറു ഭാഗം ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഇരുവരും വിട്ടുനിന്നാല്‍ ബ്രാഞ്ച് കമ്മിറ്റി നിയന്ത്രണം തന്റെ കൈയ്യില്‍ നിന്നും പോകുമെന്ന ധാരണയിലാണ് ഇരുവരേയും കൃഷ്ണദാസ് പങ്കെടുപ്പിച്ചത്. സമ്മേളനത്തില്‍ 2 പേരുടെ പിന്തുണയോടെ ഇയാള്‍ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

സമ്മേളനം പൂര്‍ത്തിയായ ശേഷമാണ് കൊവിഡ് പോസിറ്റീവായവര്‍ സമ്മേനത്തിലെത്തി എന്നകാര്യം മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നത്. ഇതോടെ പാര്‍ട്ടി പ്രതിനിധികളായെത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോള്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ. രാഗേഷ് എന്നിവര്‍ ഉള്‍പ്പെടെ 16 പേര്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയായിരുന്നു.

Related posts

Leave a Comment