പുനെ | പുനെയില്‍ മലയാളി യുവതിയായ ദുരൂഹസഹാചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 29ാകരിയായ പ്രീതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അഖിലിനെയാണ് പിടികൂടിയത്. അഖിലിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗാര്‍ഹിക പീഡനം ചൂണ്ടിക്കാട്ടി പ്രീതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മകളുടെ മരണവിവരം പോലും തങ്ങളെ അഖിലിന്റെ വീട്ടുകാര്‍ അറിയിച്ചില്ലെന്നും മറ്റൊരാള്‍ വിളിച്ചുപറഞ്ഞാണ് അറിഞ്ഞതെന്നും പ്രീതിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രീതിയുടേത് ആത്മഹത്യയല്ല. കൊലപാതകമാണ്. ശരീരത്തില്‍ ക്ഷതമേറ്റ പാടുകളുണ്ടെന്നും ഇവര്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്ബാണ് പ്രീതിയുടെയും അഖിലിന്റെയും വിവാഹം. 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ പിന്നെയും സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് അഖിലും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കള്‍ ആരാപിക്കുന്നുണ്ട്.
അഖിലിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് സൂചന. പ്രീതിയുടെ മൃതദേഹം നാളെ സ്വദേശമായ കൊല്ലത്ത് സംസ്‌കരിക്കും.