കുട്ടികള്‍ക്ക് വേണ്ടി തയാറാക്കിയ ഒരു പാവയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. പെണ്‍ രൂപത്തില്‍ തയാറാക്കിയ ഈ പാവയ്ക്ക് പുരുഷ ലിംഗമാണ് ഉള്ളത്. ‘ട്രാന്‍സ്ജെന്‍ഡര്‍’ എന്ന പേരിലാണ് പാവ അറിയപ്പെടുന്നത്.
റഷ്യയില്‍ കളിപ്പാവകളെ വില്‍ക്കുന്ന ഒരു കടയിലാണ് പാവ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ പാവയുടെ നിര്‍മ്മാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു.
കൂടുതല്‍ ആളുകളും പാവയുടെ നിര്‍മ്മാണത്തെ അഭിനന്ദിക്കുകയും ‘freak doll’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇത്തരം പാവകള്‍ കുട്ടികളെ വഴിതെറ്റിക്കും എന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം
https://twitter.com/GodLovesUSA1/status/1218137852149518337/photo/1
ചുവപ്പും മഞ്ഞയും കലര്‍ന്ന കുട്ടിയുടുപ്പ് ധരിച്ച പാവയുടെ മുടി ഇരു വശങ്ങളിലേക്കും കെട്ടി വച്ചിരിക്കുകയാണ്. ഒരുപക്ഷെ, ലോകത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ പാവയാകാം ഇതെന്നാണ് പൊതുവേയുള്ള അഭിപ്രായം.
എന്നാല്‍, സൈബീരിയയിലുള്ള The Planeta Igrushek (Planet of Toys) എന്ന പാവ കടയില്‍ ഇത്തരം പാവകള്‍ വില്‍ക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.