മദ്യലഹരിയില്‍ അമ്മയുടെ കഴുത്ത്‌ മുറിക്കുകയും വീടിന്‌ തീയിടുകയും ചെയ്ത മകന്‍ അറസ്‌റ്റില്‍

മാവേലിക്കര: മദ്യലഹരിയില്‍ വീടിന്‌ തീയിടുകയും അമ്മയുടെ കഴുത്ത്‌ മുറിച്ച ശേഷം ആത്മഹത്യയ്‌ക്ക്‌ ശ്രമിക്കുകയും ചെയ്‌ത മകന്‍ അറസ്‌റ്റില്‍. ചെട്ടികുളങ്ങര ഈരേഴവടക്ക്‌ നാമ്ബോഴില്‍ സുരേഷ്‌കുമാറാ(49)ണ്‌ പിടിയിലായത്‌. ഇയാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

സുരേഷ്‌കുമാറിന്റെ അമ്മ രുഗ്മിണിയെ (85) ഗുരുതരാവസ്‌ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആത്മഹത്യക്ക് ശ്രമിച്ച സുരേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ഡിസ്‌ചാര്‍ജ്‌ ചെയ്‌ത ശേഷമാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.

വീട്ടുവഴക്കിനെത്തുടര്‍ന്ന്‌ സുരേഷ്‌ ആദ്യം സ്‌കൂട്ടറിനും തുടര്‍ന്ന്‌ വീടിനും തീയിട്ടു. ഇതുകണ്ട നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു.അമ്മയുടെ കഴുത്തില്‍ കത്തിവച്ചത്‌ കണ്ടവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അസഭ്യം പറഞ്ഞ്‌ ഭീഷണിപ്പെടുത്തി . അഗ്നിരക്ഷാസേനാ ഉദ്യോഗസ്‌ഥര്‍ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒരു ഉദ്യോഗസ്‌ഥന്‍ അതിര്‍ത്തിക്കല്ലില്‍ തട്ടിവീണു. ഇതുകണ്ട്‌ സുരേഷ്‌ പ്രകോപിതനാകുകയും അമ്മയുടെ കഴുത്തു മുറിക്കുകയുമായിരുന്നു.

Related posts

Leave a Comment