കേരളം പെണ്‍ മനോഭാവത്തില്‍ മാറ്റം വരുത്തണം: സ്ത്രീസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും വനിതാകമ്മിഷന്‍ അധ്യക്ഷ

തിരുവനന്തപുരം: പെണ്‍കുട്ടികളോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും നല്ല സമൂഹിക അവബോധം കുടുംബത്തില്‍ നിന്നാണ് തുടങ്ങേണ്ടതെന്നും ഇന്ന് വനിതാകമ്മിഷന്‍ അധ്യക്ഷയായി സ്ഥാനമേല്‍ക്കുന്ന അഡ്വ.പി. സതീദേവി. ഇതുവരേ പ്രവര്‍ത്തിച്ചത് സ്ത്രീകള്‍ക്കൊപ്പമാണ്. മഹിളാ സംഘടനയുടെ പ്രവര്‍ത്തക എന്ന നിലയിലും അഭിഭാഷക എന്ന നിലയിലും അവര്‍ക്കൊപ്പം ചേര്‍ന്നു നിന്നാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അതു തുടരും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സ്ത്രീകള്‍ക്ക് തുല്യനീതി ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും പി.സതീദേവി വ്യക്തമാക്കി.

സമൂഹത്തില്‍ സ്ത്രീവിരുദ്ധ നിലപാട് നിലനില്‍ക്കുന്നു. സ്ത്രീസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ വനിതാ കമ്മിഷന്‍ ശ്രമിക്കുമെന്നും സതീദേവി പറഞ്ഞു. സ്ത്രീധനത്തിനെതിരായ സാമൂഹിക അവബോധത്തിനുള്ള പദ്ധതികള്‍ കമ്മിഷന്‍ ആസൂത്രണം ചെയ്യും. നിലവിലുള്ള പരാതികളില്‍ തീര്‍പ്പാക്കുന്നതിനാകും മുഖ്യ പരിഗണന.

സ്ത്രീപീഡനങ്ങളും സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങളും ആശങ്ക ഉണ്ടാക്കുന്നതാണ്. പെണ്‍കുട്ടികള്‍ക്ക് പൊതുഇടങ്ങള്‍, തൊഴിലിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ തുല്യ അവകാശങ്ങളുണ്ടെന്ന ധാരണ അംഗീകരിക്കാനുള്ള മനോഭാവം സമൂഹത്തിന് വേണമെന്നും സതീദേവി ചൂണ്ടിക്കാട്ടി.

Related posts

Leave a Comment