ഭാര്യക്ക്​ അവിഹിതമെന്ന്​ സംശയം; രണ്ടു മക്കളെയും കൊന്ന്​ വിഡിയോ അയച്ച ശേഷം യുവാവ്​ ജീവനൊടുക്കി

സേലം: ഭാര്യക്ക്​ അവിഹിത ബന്ധമു​ണ്ടെന്ന സംശയത്തില്‍ രണ്ട്​ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവാവ്​ ജീവനൊടുക്കി. തമിഴ്​നാട്ടിലെ സേലം ജില്ലയിലാണ്​ ഞെട്ടിക്കുന്ന സംഭവം. കുട്ടികള്‍ മരത്തില്‍ തൂങ്ങുന്ന വിഡിയോ ഇയാള്‍ ബന്ധുക്കള്‍ക്ക്​ അയച്ചു നല്‍കിയ ശേഷമായിരുന്നു 33 കാരനായ യുവാവ് ആത്മഹത്യ ചെയ്തത്. 13 വര്‍ഷമായി ഒരു ഭക്ഷണശാലയില്‍ ജോലി ചെയ്​ത്​ വരികയായിരുന്ന യുവാവിന് അടുത്തിടെ ഒരു അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്​10 ദിവസമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ആ സമയത്താണ്​ ഭാര്യ മറ്റാരോടോ ഫോണില്‍ സംസാരിക്കുന്നതായി ഇയാള്‍ക്ക്​ സംശയം തോന്നിയത്​.

തുടര്‍ന്ന് ഇതേചൊല്ലി ഇരുവരും തമ്മില്‍​ വഴക്കായി. യുവാവ്​ ഭാര്യയോട്​ ഫോണില്‍ സംസാരിക്കരുതെന്ന്​​ പറഞ്ഞു വിലക്കുകയും ചെയ്തു. തുടര്‍ന്ന്, ഞായറാഴ്ച വൈകീട്ട്​ സമീപത്തെ കടയിലേക്ക്​ പോകുകയാണെന്ന്​ ഭാര്യയോട്​ പറഞ്ഞ ഇയാള്‍ ഒമ്ബത്​ വയസ്​ പ്രായമായ മകനെയും അഞ്ച്​ വയസുള്ള മകളെയും ഒപ്പംകൂട്ടി. ഭാര്യയുടെ മൊബൈല്‍ ഫോണും കൊണ്ടാണ്​ അവര്‍ പോയത്​.തുടര്‍ന്നായിരുന്നു കൊലപാതകവും ആത്മഹത്യയും. മൂവരുടെയും മൃതദേഹം ഒരു മാവിന്‍തോട്ടത്തില്‍ നിന്നാണ്കണ്ടെത്തിയത്​. പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment