ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പിസി ജോര്‍ജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ക്രൈം സ്റ്റോറി എന്ന എഫ്ബി പേജിന് നല്കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് വീണാ ജോര്‍ജിനെതിരെ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയത്. ഹൈക്കോടതി അഭിഭാഷകന് നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
പിസി ജോര്‍ജിന്റെ വിവാദപരാമര്‍ശം ഇങ്ങനെ: ”സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രി. സംശയം വേണ്ട. എന്തൊരു കഷ്ടകാലമാണെന്നാലോചിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോര്‍ജിന് അവാര്‍ഡ് കിട്ടും. അവര്‍ ടീവീല് എന്നും വരുന്നതെന്തിനാ? അവരുടെ സൗന്ദര്യം കാണിക്കാന്‍ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം? എയ്ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവര്‍. ആരെ കാണിക്കാനാ, ആര്‍ക്കു വേണ്ടിയാ ഇതൊക്കെ, കാണിക്കേണ്ടവരെ കാണിക്കുന്നുണ്ടെന്നാ. അത് ജനങ്ങളെ കാണിക്കണ്ടല്ലോ. കോവിഡ് പിടിച്ചു ജനങ്ങള്‍ മരിക്കുമ്ബോ ചിരിച്ചുകൊണ്ടിരിക്കുകയല്ലേ. എങ്ങനെ അവര്‍ക്ക് ചിരിക്കാന്‍ പറ്റുന്നു. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല.”
അതുപോലെ പിസിക്ക് എതിരെ വന്ന ചില കമന്റ് ഇങ്ങനെ, പിസിയുടെ വായില്‍ നിന്ന് വരുന്നത് പോലെ തന്നെ ആയിരുന്നു എന്ന് വേണേല്‍ പറയാം. ചില രസകരം എന്ന് തോന്നിയത് പറയാം. വീണാ ജോര്‍ജ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കൊറോണ കുഞ്ഞുങ്ങളെ കൊണ്ട് നടന്നു കൊടുത്ത് കേരളം മുഴുവനും കൊറോണ പരത്തി..!! ഒന്നു പോടേയ്.. ആദ്യം നീ പോയി മലയാളം പറയാന്‍ പഠിച്ചിട്ടു വാടാ. പി സി ജോര്‍ജ് വാപോയ കോടാലി അതാണ് ഇപ്പോള്‍ തെക്കു വടക്ക് നടക്കുന്നത്. കേരളത്തില്‍ തന്നെക്കാള്‍ വലിയ എന്ത് വൈറസ്………… തന്നെ തളയ്ക്കാമെങ്കിലാ പിന്നെ കോവിഡ്. അനുകൂലിക്കുന്നവര്‍ വളരെ ചുരുക്കം. പല്ല് കൊഴിഞ്ഞ സിംഹം, വിവാദം പറഞ്ഞു മുതല്‍ എടുക്കുന്നവന്, അപ്പം കാണുന്നവനെ അപ്പന് എന്ന് വിളിക്കുന്നവന് തുടങ്ങിയ വിശേഷണങ്ങളും ജോര്‍ജിന് കൊടുത്തിട്ടുണ്ട്. പിസിയെ സമ്ബന്ധിച്ചു ഇതൊന്നും ഒരു പുത്തേരി അല്ല. എന്നാലും കേസ് ഒക്കെ എടുത്ത സ്ഥിതിക്ക് പണി ആകോ ഇച്ചായാ.