കാസര്‍കോട്: കാറില്‍ സഞ്ചരിക്കുകയായിരുന്ന മാര്‍വാടിയെ പിന്തുടര്‍ന്ന് വന്ന കണ്ണൂര്‍ സംഘം കാസര്‍കോട്ട് വെച്ച് റാഞ്ചിയതായി വിവരം. കാറില്‍ ഒരു കോടിയിലധികം പണമുണ്ടായിരുന്നതായാണ് റിപോര്‍ട്. ഇതിനിടെയില്‍ മാര്‍വാടിയുടെ കാര്‍ പയ്യന്നൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറിന്‍്റെ സീറ്റും ഡാഷ്ബോര്‍ഡും മറ്റും കുത്തി കീറി പണവും സ്വര്‍ണവും തിരയുകയായിരുന്നുവെന്നാണ് വിവരം.
മൊഗ്രാല്‍പുത്തൂര്‍ പാലത്തിനടുത്ത് പുഴക്കരയില്‍ വെച്ച് ബുധനാഴ്ച ഉച്ചയ്ക്കാണ് തട്ടികൊണ്ടു പോകല്‍ നടന്നതെന്നാണ് കാസര്‍കോട് ടൗണ്‍ പൊലീസിന്ല ഭിച്ച വിവരം. തട്ടികൊണ്ടുപോകലിന് ദൃക്സാക്ഷിയായ ഒരു മീന്‍പിടുത്ത തൊഴിലാളിയാണ് സംഭവം പൊലീസിനെ അറിയിച്ചത്.
നിമിഷങ്ങള്‍ക്കകം പൊലീസ് സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. വെളുത്ത ഇന്നോവ കാറിലാണ് മാര്‍വാടി മംഗളുറു ഭാഗത്ത് നിന്നും വന്നിരുന്നത്. കാറിനെ രണ്ട് ഇന്നോവ കാറുകളാണ് പിന്തുടര്‍ന്ന് വന്നിരുന്നതെന്നാണ് സൂചന.
മാര്‍വാടിയുടെ കാര്‍ മൊഗ്രാല്‍ പാലം കടന്നതോടെ ഒരു ഇന്നോവ കാര്‍ മറികടന്ന് മുന്നിലും പിന്നില്‍ മറ്റൊരു ഇന്നോവ കാറും തടസം സൃഷ്ടിക്കുകയും ഇതോടെ മാര്‍വാടി കാര്‍ പുഴക്കരയിലേക്ക് ഇറക്കിയതോടെ സംഘം കാറിന്‍്റെ ഡ്രൈവര്‍ സീറ്റിന്‍്റെ സൈഡ് ഗ്ലാസ് പൊളിച്ച് മാര്‍വാടിയെ ഇന്നോവ കാറില്‍ കയറ്റുകയും മൂന്ന് വാഹനങ്ങളും കാസര്‍കോട് ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നുവെന്നുമാണ് വിവരം.
മൂന്ന് വാഹനങ്ങളും കണ്ണൂരിലേക്കാണ് പുറപ്പെട്ടതെങ്കിലും പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞതോടെ മാര്‍വാടിയുടെ കാര്‍ പയ്യന്നൂരില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്.
സംഭവത്തില്‍ പരാതിക്കാരില്ലാത്തതിനാല്‍ കേസെടുക്കാനാകാത്ത ധര്‍മ്മസംഘടത്തിലാണ് കാസര്‍കോട് ടൗണ്‍ പൊലീസ്. ഇതിനിടയില്‍ ഒത്തുതീര്‍പ്പിനായി ചില സ്വര്‍ണ ഏജന്‍റുമാര്‍ പൊലീസിനെ സമീപിച്ചെങ്കിലും പരാതിക്കാരനില്ലാത്തതിനാല്‍ പൊലീസ് വിഷയത്തില്‍ ഇടപെട്ടില്ലെന്നും സൂചനകളുണ്ട്. മാര്‍വാടിയുടെ കാറില്‍ ഒരു കോടിയിലധികം രൂപയുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചതായി അറിയുന്നു.
അതിനിടെ സംഭവത്തിന് പിന്നില്‍ ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടി സുനിയുടെ സംഘമാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്ബ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ‘ചെര്‍ക്കള ബേവിഞ്ച വളവില്‍ വെച്ച് മറ്റൊരു മാര്‍വാടിയെ ആക്രമിച്ച് പണം കൊള്ളയടിച്ചത് കൊടി സുനിയുടെ സംഘമാണെന്ന് ആരോപണമുണ്ടായിരുന്നു.
മൂന്ന് കോടിയോളം രൂപയാണ് അന്ന് തട്ടിയെടുത്തത്. 18 ലക്ഷം രൂപ ഒഴികെ ബാക്കി പണമെല്ലം ഈ കേസില്‍ തിരിച്ചു കിട്ടിയിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ പാര്‍ടിക്കാരായ ചിലര്‍ അറസ്റ്റിലായ ഈ കേസ് ഇപ്പോഴും വിദ്യാനഗര്‍ പൊലീസിന്‍്റെ അന്വേഷണത്തിലാണ്. മാര്‍വാടിയെ തട്ടികൊണ്ടു പോയ സംഭവത്തെ കുറിച്ച് പൊലീസിനൊപ്പം രഹസ്യന്വേഷണ വിഭാഗവും അന്വേഷിക്കുന്നുണ്ട്.