ദുബായ്: ദുബായില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്.ടി.എ) ആപ്പ് വഴി പാര്‍ക്കിങ് ഫീസടച്ച് സമ്മാനം നേടാന്‍ അവസരം. ആപ്പ് വഴി പാര്‍ക്കിങ് ഫീസടയ്ക്കുമ്ബോള് ഇനിമുതല്‍ നോല്‍ കാര്‍ഡ് പോയന്റും ഷോപ്പിങ്ങിനുള്ള അവസരവും ലഭിക്കുമെന്ന് ആര്.ടി.എ. അറിയിച്ചു.
ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ പോയന്റുകള്‍ നോല്‍ കാര്‍ഡുകളില്‍ ചേര്‍ത്ത ബാലന്‍സ് രൂപത്തില്‍ ലഭിക്കും. അല്ലെങ്കില്‍ വിവിധ കഫേകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് വിനോദോപാധികള്‍, ഷോപ്പിങ് ഔട്ട്ലെറ്റുകള് എന്നിവയിലെ ഇ-വൗച്ചറുകളില്‍ ഇളവ് ലഭിക്കും. പാര്‍ക്കിങ് ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ എത്തിക്കുന്നതിനാണ് സംരംഭമെന്ന് ആര്.ടി.എ. പ്രസ്താവനയില്‍ പറഞ്ഞു.