തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്. തീയറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യം സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ശതമാനം കുറയുന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ടിപിആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ താഴെയെങ്കിലും വന്നാല്‍ മാത്രമേ തീയറ്ററുകള്‍ തുറക്കു എന്നാണ് സജി ചെറിയാന് നേരത്തേ പറഞ്ഞിരുന്നത്.