യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം മരവിപ്പിച്ചു; തിരുവഞ്ചൂരിന്റെ മകനടക്കം 5പേർക്ക് തിരിച്ചടി

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനുൾപ്പെടെ അഞ്ചുമലയാളികളെ യൂത്ത് കോൺഗ്രസ് ദേശീയ വക്താക്കളാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുൾപ്പെടെ 72 പേരെയാണ് ദേശീയ വക്താക്കളായി ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻറെ മകൻ അർജ്ജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവാക്കിയത് മരവിപ്പിച്ചു . അർജ്ജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് നേതാവായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അഖിലേന്ത്യാ നേതൃത്വം സ്വന്തം തീരുമാനം മരവിപ്പിച്ചത് . യൂത്ത് കോൺഗ്രസിൻറെ സംസ്ഥാന വക്താവായിട്ടാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻറെ മകൻ അർജ്ജുൻ രാധാകൃഷ്ണനെ രാത്രിയോടെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി ശ്രീനിവാസ് നിയമിച്ചത്. അപ്രതീക്ഷിതമായി ദില്ലിയിൽ നിന്ന് പത്രക്കുറിപ്പ് ഇറങ്ങിയപ്പോ‍ഴാണ് സംസ്ഥാന നേതൃത്വം തന്നെ ഇക്കാര്യം അറിഞ്ഞത്.

യൂത്ത് കോൺഗ്രസിൻറെ താ‍ഴെ തട്ടിലെ കമ്മറ്റികളിലൊന്നും പ്രവർത്തിക്കാത്ത അർജ്ജുൻ വക്താവായത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഞെട്ടിച്ചു. ഇതിന് പിന്നാലെയാണ് സ്വന്തം തീരുമാനം അവർ തന്നെ മരവിപ്പിച്ചത്. തീരുമാനം മരവിപ്പിക്കുകയാണെന്ന് അഖിലേന്ത്യാ നേതൃത്വം സംസ്ഥാന അധ്യക്ഷനെ കത്ത് മുഖാന്തിരം അറിയിച്ചു.വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ തുടർ പ്രഖ്യാപനം ഉണ്ടാവു. അമേരിക്കയിൽ പഠിച്ച കേരളത്തിലെ യൂത്ത് കോൺഗ്രസിൽ രാഷ്ടീയ വേരുകൾ ഇല്ലാത്ത അർജ്ജുൻ രാധാകൃഷ്ണൻറെ നിയമനം യൂത്ത് കോൺഗ്രസിൽ ചർച്ചയായി .അർജ്ജുനോടൊപ്പം ആതിരാ രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നീവരെ കൂടി വക്താക്കളായി നിയമിച്ചിരുന്നു.

കോട്ടയത്ത് വേരുകളുളള ബോംബേയിൽ നിന്നുളള അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ് അർജ്ജുൻറെ നിയനമത്തിന് പിന്നിലെന്ന് ആക്ഷേപം ഉണ്ട്.തിരുവഞ്ചൂർ എ ഗ്രൂപ്പിൽ നിന്ന് അകന്നതിന് പിന്നാലെയാണ് മകനെ യൂത്ത് കോൺഗ്രസ് നേതൃനിരയിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നിലും കെ സി വേണുഗോപാൽ ആണെന്ന് ഐ.എ ഗ്രൂപ്പുകൾ ആക്ഷേപിക്കുന്നു

ഉമ്മൻ ചാണ്ടിയോട് അടുപ്പമുണ്ടായിരുന്ന എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ തിരുവഞ്ചൂർ പ്രതിപക്ഷ നേതൃസ്ഥാനം, പുനഃസംഘടന എന്നിവയുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽനിന്ന് അകന്നിരുന്നു. പാർട്ടി മോശം കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഹൈക്കമാൻഡിന്റെയും നേതൃത്വത്തിന്റെയും കൂടെ നിൽക്കണമെന്ന നിലപാടിലാണ് തിരുവഞ്ചൂർ ഇപ്പോൾ. കൊടകര കുഴൽപ്പണക്കേസ് കത്തിനിൽക്കുന്നതിനിടെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ അർജുൻ രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അർജുന് ഗുജറാത്തിൽ ബിസിനസ് ഉണ്ടെന്നും അവിടത്തെ മന്ത്രിമാരുമായി ചർച്ച നടത്തിയെന്നും സുരേന്ദ്രൻ ആരോപിക്കുകയുണ്ടായി. കാലം കരുതിവെച്ച പ്രതിഫലമാണ് ഇപ്പോൾ സുരേന്ദ്രന് ഉണ്ടായിരിക്കുന്നതെന്ന് അർജുൻ അന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു. കേന്ദ്രതലത്തിലൂടെ വന്ന് രാഷ്ട്രീയഭാവി തേടുന്ന നേതാക്കളുടെ മക്കളിൽ മൂന്നാമനാണ് അർജുൻ. എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും ഡൽഹി വഴിയാണ് രാഷ്ട്രീയത്തിലേക്കെത്തിയത്.

Related posts

Leave a Comment