ഡല്‍ഹി: രാജകീയ ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ് 500, തണ്ടര്‍ബേര്‍ഡ് 500, തണ്ടര്‍ബേര്‍ഡ് 500എക്സ് മോഡലുകളുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നിര്‍ത്തിയതായി സൂചന.
കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ബുക്കിംഗ് വിഭാഗത്തില്‍നിന്നും ഈ വാഹനങ്ങളെ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ക്ലാസിക് 500 മോട്ടോര്‍സൈക്കിളും നിര്‍ത്തിയതായി പറയുന്നു എന്നാല്‍ നിലവില്‍ സ്റ്റോക്ക് ഉള്ളതിനാല്‍ ക്ലാസിക് 500 മോഡലിന്റെ ബുക്കിംഗ് ഇപ്പോഴും സ്വീകരിക്കുന്നുണ്ട്.
500 സിസി മോഡലുകളുടെ ഡിമാന്‍ഡ് കുറയുന്നതാണ് ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ പ്രധാന കാരണമായി പറയുന്നത്