മൊബൈൽ ഫോണും റാഞ്ചി പറന്ന ഒരു തത്തയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തത്ത കൊത്തിപ്പറന്ന ഫോണിൽ ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളാണ് സൈബര്‍ ലോകത്ത് ഹിറ്റായത്.ഒരാളുടെ കൈയിൽ നിന്നും ഫോണും റാഞ്ചി തത്ത പറക്കുന്നതോടെയാണ് വിഡിയോയുടെ തുടക്കം. വീടുകൾക്ക് മുകളിലേക്ക് പറന്ന തത്ത പ്രദേശത്തിന്റെ മനോഹരമായ ദൃശ്യങ്ങളാണ് ഫോണിൽ ഒപ്പിയെടുത്തത്. മേൽക്കൂരയുടെയും മരങ്ങളുടെയും തെരുവുകളുടെയും ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തത്ത കൊത്തിപ്പറന്ന മൊബൈൽ ഫോണിൽ ചിത്രീകരിക്കപ്പെട്ട വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കൗതുകം തീർക്കുകയാണ്. വിഡിയോ ചിത്രീകരണത്തിനിടെയാണ് മൊബൈലും റാഞ്ചി തത്ത പറന്നത്. പിന്നീട് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഡ്രോണ്‍ ദൃശ്യങ്ങള്‍ക്ക് സമാനമാണ് തത്ത കൊത്തിപ്പറന്ന മൊബൈലിൽ നിന്നുള്ള വിഡിയോയും.
മൊബൈൽ കൊത്തിയെടുത്ത് പറന്ന തത്ത സമ്മാനിച്ചത് വിസ്മയ കാഴ്ചകൾ; വീഡിയോ വൈറൽ
