മംഗലപുരം: ദേശീയപാതയില്‍ കോരാണി കാരിക്കുഴിയില്‍ നിയന്ത്രണംവിട്ട പോലീസ് ജീപ്പ് കാറിലിടിച്ച് നിയമവിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം ലക്ഷ്മണനഗര്‍ 88 ജമീലാമന്‍സിലില്‍ സജീദ്-രാജി ദമ്ബതിമാരുടെ മകള്‍ അനൈന(22)യാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സഹോദരനും മാതാപിതാക്കള്‍ക്കും പരിക്കേറ്റു. വിവാഹാലോചനയുമായി ബന്ധപ്പെട്ട് കൊല്ലത്തേക്കു പോകുകയായിരുന്നു കുടുംബം.അപകടത്തില്‍ പരിക്കേറ്റ പോലീസ് ഡ്രൈവര്‍ അഹമ്മദിനെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും എ.എസ്.ഐ. ഷജീറിനെ ചിറയിന്‍കീഴ് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണംവിട്ട് കാറില്‍ ഇടിക്കുകയായിരുന്നു. കാരിക്കുഴി ഭാഗത്ത് റോഡിനു വശത്ത് ഇന്റര്‍ലോക്ക് പാകാനായി എടുത്ത കുഴിയില്‍ വീണാണ് ജീപ്പ് നിയന്ത്രണംവിട്ടത്.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...