എംബിഎ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് മദ്യപസംഘം;കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

മൈസൂരു: മൈസൂരുവില്‍ സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സില്‍ എത്തിയ കോളേജ് വിദ്യാര്‍ഥിനിയെ ആറു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബൈക്ക് തടഞ്ഞ് നിര്‍ത്തി സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു ബലാത്സംഗം.

ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയും സുഹൃത്തും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ മൈസൂരു അല്ലനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച്‌ ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

Related posts

Leave a Comment