വനിതാ നേതാവിനോട് അശ്ലീല സംഭാഷണം; വീഡിയോ പ്രചരിച്ചതോടെ രാജിവെച്ച്‌ തമിഴ്‌നാട് ബിജെപി ജനറല്‍ സെക്രട്ടറി കെ.ടി.രാഘവന്‍; വിവാദത്തില്‍ കൂടുല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പാര്‍ട്ടി

ചെന്നൈ: വനിതാ നേതാവിനോട് അശ്ലീല സംഭാഷണം നടത്തിയ വീഡിയോ പുറത്തായതിന് പിന്നാലെ തമിഴ്‌നാട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.രാഘവന്‍ രാജിവച്ചു. കഴിഞ്ഞ ദിവസമാണ് അര്‍ധനഗ്‌നനായി പൂജാമുറിയില്‍ ഇരുന്ന് അശ്ലീല സംഭാഷണം നടത്തുന്ന വീഡിയോ പുറത്ത് വന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ നേരിട്ട് അംഗത്വം നല്‍കിയ വ്‌ലോഗര്‍ മദന്‍ രവിചന്ദ്രനാണു പാര്‍ട്ടിയെ ഞെട്ടിച്ച്‌ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

സംഭവം വിവാദമായ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ബിജെപി നിയോഗിച്ചു.ചെങ്കല്‍പേട്ടില്‍ നിന്നുള്ള വനിതാ പ്രാദേശിക നേതാവുമായി നടത്തിയ വിഡിയോ കോള്‍ ദൃശ്യങ്ങളാണ് ഇതിലുള്ളത്. നേരത്തേ ഇതുസംബന്ധിച്ചു തമിഴ് പത്രത്തില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത് വന്‍ വിവാദമായിരുന്നു.

പല മുതിര്‍ന്ന നേതാക്കളും സമാന രീതിയില്‍ പെരുമാറുന്നതായും മദന്‍ ആരോപിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ അടക്കമുള്ള നേതാക്കളെ ദൃശ്യങ്ങള്‍ കാണിച്ചു ബോധ്യപ്പെടുത്തിയിരുന്നുവെന്ന് മദന്‍ അവകാശപ്പെട്ടു. മാസങ്ങള്‍ക്കു മുന്‍പെടുത്തതാണു ദൃശ്യങ്ങളെന്നാണു സൂചന. ദൃശ്യങ്ങള്‍ പുറത്തായതോടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാഘവന്‍ രാജിവച്ചു. സമൂഹമാധ്യമങ്ങള്‍ വഴിയാണു പാര്‍ട്ടി ചുമതലകള്‍ ഒഴിയുന്നതായി പ്രഖ്യാപിച്ചത്. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും രാഘവന്‍ പറഞ്ഞിട്ടുണ്ട്.

Related posts

Leave a Comment