തൃക്കാക്കര നഗരസഭ വിവാദം; നഗരസഭാ ചെയര്‍പേഴ്സണെ കുടുക്കാന്‍ ശ്രമം നടന്നുവെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍

തൃക്കാക്കര നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്ക് ഓണസമ്മാനമായി പണം നല്‍കിയ വിവാദത്തിന് പിന്നില്‍ നഗരസഭാ ചെയര്‍പേഴ്സണെ കുടുക്കാന്‍ ശ്രമം നടന്നുവെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ചെയര്‍പേഴ്സന്‍റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

കൗണ്‍സിലര്‍മാര്‍ക്കിടയിലെ ഗ്രൂപ്പുകളിയാണ് വിവാദത്തിന് പിന്നില്‍. ഭരണകക്ഷി അംഗങ്ങള്‍ സിപിഎമ്മുമായി ചേര്‍ന്നു ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ പ്രതിപക്ഷത്തിന്‍റെ മറ്റ് പരാതികളില്‍ നഗരസഭയില്‍ വിജിലന്‍സ് പരിശോധന നടത്തുകയാണ്.

Related posts

Leave a Comment