തണ്ണിമത്തൻ പിസയോ ? വീഡിയോ കണ്ടാൽ വായിൽ കപ്പൽ ഓടും !

കാലത്തിനനുസരിച്ച് മാറുന്ന life Style ഇന്നത്തെ പ്രത്യേകതയാണ്. പ്രത്യേകിച്ച് യുവതലമുറ മാറ്റങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവരുമാണ്. ഭക്ഷണ ക്രമമാകട്ടെ, ജീവിത രീതികള്‍ ആകട്ടെ, മാറ്റങ്ങള്‍ ഏവര്‍ക്കും ഇഷ്ടമാണ്.
ഇന്നത്തെ യുവതലമുറയ്ക്കും കുട്ടികള്‍ക്കും നമ്മുടെ പഴയ ഭക്ഷണ രീതികളെക്കാള്‍ പ്രിയം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങളാണ്. ചിക്കന്‍, മീറ്റ്, വെജ് തുടങ്ങി വിവിധതരം പിസ പരീക്ഷിച്ചിട്ടുള്ളവരാണ് നിങ്ങളെങ്കിലും ഇപ്പോള്‍ ഇൻസ്റ്റ​ഗ്രാമിൽ വൈറലാകുന്ന ഈ പുതിയ വെറൈറ്റി പിസ പലരും ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല. പിസയില്‍ പൈനാപ്പിള്‍ ചേര്‍ക്കുന്നെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റിചുളിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈ പുതിയ പരീക്ഷണം കണ്ടാല്‍ ഒന്നു ഞെട്ടുമെന്നുറപ്പാണ്. ‘വാട്ടര്‍മെലണ്‍ പിസ’യാണ് ഈ പുതിയ വിഭവം. പ്രമുഖ പിസ ചെയ്‌നായ ഡോമിനോസ് ആണ് വാട്ടര്‍മെലണ്‍ പിസ എന്ന ആശയത്തിന് പിന്നില്‍. ഓസ്‌ട്രേലിയയിലാണ് ഡോമിനോസ് ഈ പുതിയ വെറൈറ്റി പരീക്ഷിച്ചിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വാട്ടര്‍മെലണ്‍ പിസ തയ്യാറാക്കുന്നവിധവും വിഡിയോയില്‍ കാണാം. തണ്ണിമത്തന്റെ വട്ടത്തില്‍ മുറിച്ചെടുത്ത ഒരു കഷ്ണമാണ് പിസയുടെ ക്രസ്റ്റായി ഉപയോഗിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. തണ്ണിമത്തന്‍ കഷ്ണം സോസ് തേച്ച് ഗ്രില്‍ ചെയ്‌തെടുക്കുയാണ് ആദ്യ പടി. പിന്നാലെ ഇതിന്റെ മുകളിലേക്ക് ടോപ്പിങ്‌സ് നിരത്തും. വിഡിയോ വൈറലായെങ്കിലും സമ്മിശ്ര പ്രതികരമാണ് തണ്ണിമത്തന്‍ പിസയ്ക്ക് ലഭിക്കുന്നത്. ചിലര്‍ ഈ ലോ കാര്‍ബ് പിസയെ ഏറ്റെടുക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേര്‍ക്കും വാട്ടര്‍മെലണ്‍ പിസ എന്ന ആശയം ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

https://www.youtube.com/watch?v=7umqD2TTynU

Related posts

Leave a Comment