എറണാകുളം തൃക്കാക്കര നഗരസഭയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൺ 10,000 രൂപയും നൽകി. കൊവിഡ് ദുരിതം മാറാതെ ഓണം എങ്ങനെയെന്ന് ആലോചിച്ച് ജനം നട്ടം തിരിയുമ്പോഴാണ് തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൻ കൗൺസിലർമാർക്ക് അത്ഭുത സമ്മാനം നൽകിയത്. ഓരോ അംഗങ്ങൾക്കും 15 ഓണക്കോടിയോടൊപ്പമാണ് കവറിൽ 10,000 രൂപയും നൽകിയത്. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നിയ പതിനെട്ട് കൗൺസിലർമാർ പണം തിരിച്ച് നൽകി. ചെയർപേഴ്സണിന്റെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് കിട്ടി. കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്സൻ എങ്ങനെ പണം നൽകിയെന്നാണ് അംഗങ്ങളിൽ ചിലരുടെ സംശയം. പണം കൈപ്പറ്റുന്നത് പന്തിയല്ലെന്ന് തോന്നിയ പ്രതിപക്ഷത്തെ അടക്കം പതിനെട്ട് കൗൺസിലർമാർ ഇതിനകം പണം തിരിച്ച് നൽകിക്കഴിഞ്ഞു. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്സൻ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്. 43 പേർക്ക് പണം നൽകാൻ ചരുങ്ങിയത് 4,30, 000 രൂപയെങ്കിലും വേണ്ടിവരും. ചെയർപേഴ്സൻ നൽകിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മീഷൻ പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിക്കഴിഞ്ഞു. അതേസമയം സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നുമുതല്‍ അഞ്ചുദിവസം അവധി. ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാമണ് അവധി. ഓണം, മുഹറം, ശ്രീനാരയണ ഗുരുജയന്തി എന്നിവ പ്രമാണിച്ചാണ് അവധി. അതേസമയം മുഹറം ദനമായ ഇന്ന് ബാങ്കുകളും ട്രഷറികളും തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് നാളെ മുതല്‍ തിങ്കളാഴ്ച വരെ അവധിയായിരിക്കും. ഓണം പ്രമാണിച്ച് സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്പന ശാലകള്‍ തിരുവോണ ദിനമായ 21നും ശ്രീനാരയണ ഗുരുജയന്തി ദിനമായ 23നും തുറക്കില്ല. എന്നാല്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
കഴിഞ്ഞവര്‍ഷം തിരുവോണദിനത്തില്‍ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇത്തവണ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം ഓണാഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ കോവിഡ് മുന്നറിയിപ്പുമായി കണ്ണൂര്‍ സിറ്റി പോലീസ്. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന്റെയും ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ.ആര് നിര്‍ദ്ദേശം നല്കി.കണ്ണൂര്‍ സിറ്റി
പോലീസ് പരിധിയില്‍ 45 മൊബൈല്‍ പട്രോള്‍, 19 ബൈക്ക് പട്രോള്‍, 46 ഫൂട്ട് പട്രോള്‍ ടീം, 61 പിക്കറ്റ് പോസ്റ്റുകള്‍ എന്നിവ ഒരുക്കും. പൊതുജനങ്ങള്‍ കൂട്ടമായി എത്തിച്ചേരാന്‍ സാധ്യതയുള്ള വിനോദ കേന്ദ്രങ്ങളില്‍ പോലീസിന്റെ പ്രത്യക ശ്രദ്ധ ഉണ്ടാകും. സിറ്റി പോലീസ് പരിധിയില്‍ 52 സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനീര്‍ ഗ്രൂപ്പ് അംഗങ്ങളുടെ സേവനം ഈ ഓണക്കാലത്തു ലഭ്യമാക്കും. പോലീസിനൊപ്പം ഡ്യൂട്ടി ചെയ്യാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനീര്‍ ഗ്രൂപ്പ് അംഗങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായുള്ള പൊതു അവധി കാരണം അടച്ചിടുന്ന സര്‍ക്കാര്‍ ഓഫീസ്സുകള്, ധനകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ നിരീക്ഷണത്തിനായി എല്ലാ പോലീസ് സ്റ്റേഷന് പരിധികളിലും 6 മൊബൈല്‍ പട്രോളിങ്ങും, 20 ബൈക്ക് പട്രോളിങ്ങും ഏര്‍പ്പെടുത്തും.