ചേര്‍ത്തല–അരൂര്‍ പാത നിര്‍മാണത്തിലെ ക്രമക്കേടിനെക്കുറിച്ചുള്ള പരാതിയിൽ ജി സുധാകരനെ ന്യായീകരിച്ച് ആരിഫ് എംപി.
ഇക്കാര്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടാവില്ല. കരാറുകാരും എന്‍ജിനീയര്‍മാരുമാണ് ഉത്തരവാദികള്‍.
അവരുടെ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും ആരിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവി;ൽ ജി. സുധാകരന് പൊതുമരാമത്ത് മന്ത്രിയായിരിക്കേ നടത്തിയ ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം.ആരിഫ് എം.പി. മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നല്കി.
36 കോടി ചെലവിട്ട് ജര്‍മന്‍ സാങ്കേതികവിദ്യയോടെയായിരുന്നു പുനര്‍നിര്‍മാണം. മൂന്നുവര്‍ഷം ഗ്യാരണ്ടിയോടെ നിര്‍മിച്ച റോഡിന് നിലവാരം ഇല്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്നെന്നും കത്തിലുണ്ട്.
അതേസമയം കത്ത് പുറത്തായതിനു പിന്നാലെ ചേര്‍ത്തല-അരൂര്‍ പാത നിര്‍മാണത്തിലെ ക്രമക്കേടിനെക്കുറിച്ചുള്ള പരാതിയില്‍ ജി. സുധാകരനെ ന്യായീകരിച്ച് ആരിഫ് എംപി രംഗത്തെത്തി.
ഇക്കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടാവില്ല. കരാറുകാരും എന്‍ജിനീയര്‍മാരുമാണ് ഉത്തരവാദികള്‍.
അവരുടെ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും ആരിഫ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. ജി. സുധാകരന് പൊതുമരാമത്ത് മന്ത്രിയായിരിക്കേ നടത്തിയ ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു എംപിയുടെ പരാതി.
അരൂര്‍ ചേര്‍ത്തല ദേശീയപാതാ പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം.ആരിഫിന്റെ കത്ത് ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥിരീകരിച്ചിരുന്നു.