സംഭവത്തില്‍ പ്രകോപിതരായ കൗമാരക്കാരന്റെ ബന്ധുക്കള്‍ പ്രതിയുടെ വീടിനു മുന്നില്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. കാന്തി പോലീസ് സ്റ്റേഷന് ഏരിയയിലെ രേപുര രാംപുര്‍ഷ ഗ്രാമത്തിലാണ് വെള്ളിയാഴ്ച രാത്രി ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.
അതേ ഗ്രാമത്തിലെ താമസക്കാരനെ അയല്‍ ഗ്രാമമായ സോര്ബറയിലെ കാമുകിയുടെ വീട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. യുവാവിന്റെ പ്രവര്‍ത്തിയില്‍ പ്രകോപിതയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അവനെ നിഷ്കരുണം മര്‍ദ്ദിക്കുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
സൗരഭ് കുമാറിനെ ഉടന്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സംഭവത്തെക്കുറിച്ച് കുടുംബത്തെ അറിയിക്കുകയും ചെയ്തു. അതേസമയം, ചികിത്സയ്ക്കിടെ സൗരഭ് രാത്രി മരണത്തിന് കീഴടങ്ങി.
കാന്തി പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ച് അന്വേഷണം ആരംഭിച്ചു. യുവാവിനെ മര്‍ദ്ദിച്ച് ജനനേന്ദ്രിയും മുറിച്ചുമാറ്റിയിരുന്നു. റിപ്പോര്‍ട്ട് വന്നതിന് ശേഷം പരിക്കുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തും. ‘മുസാഫര്‍പൂര്‍ (സിറ്റി) പോലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ പറഞ്ഞു.