പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു

അമൃത്സർ: പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു. മുഖ്യമന്ത്രി അമരീന്ദര്‍ സിങും ചടങ്ങില്‍ പങ്കെടുത്തു. ഹൈക്കമാന്‍ഡ് നടത്തിയ അനുനയ നീക്കങ്ങളാണ് അമരീന്ദര്‍ ചടങ്ങിലേക്കെത്താന്‍ കാരണമെന്നാണ് വിവരം. സിദ്ദുവിനൊപ്പം നിയമിതരായ നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരും ഇന്ന് ചുമതലയേറ്റു.

സംഗതി സിങ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിങ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിങ് നാഗ്ര എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍. പുതിയ പി സി സി പ്രസിഡന്റായി ചുമതലയേറ്റ സിദ്ദുവിനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സിദ്ദുവിനെ ഹൈക്കമാന്‍ഡ് പി സി സി അധ്യക്ഷനാക്കി നിയമിച്ചത്. അമരീന്ദര്‍ സിങ് ആദ്യം ഈ തീരുമാനത്തോട് യോജിച്ചിരുന്നില്ല. പിന്നീട് അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം വഴങ്ങിയത്.

Related posts

Leave a Comment