തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.47 വിജയശതമാനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പരീക്ഷ ഫലം പ്രഖ്യാപിച്ചു. മൂന്നുമണിമുതല്‍ പരീക്ഷഫലം വിവിധ വെബ്സൈറ്റുകളിലൂടെ അറിയാം.
ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു.
കൈറ്റിന്റെ പോര്‍ട്ടലും ആപ്പും വഴി ഫലം അറിയാം. www.results.kite.kerala.gov.in എന്ന പ്രത്യേക വെബ്സൈറ്റിന് പുറമെ ‘സഫലം 2021’ എന്ന ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2021’ എന്നു നല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.
പരീക്ഷഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
1. http://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3. www.results.kite.kerala.gov.in
4. http://results.kerala.nic.in
5. www.prd.kerala.gov.in
6. www.sietkerala.gov.in
എസ്.എസ്.എല്‍.സി. (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in
ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) ഫലം http:/thslchiexam.kerala.gov.in
ടി.എച്ച്.എസ്.എല്‍.സി. ഫലം http://thslcexam.kerala.gov.in
എ.എച്ച്.എസ്.എല്‍.സി. ഫലം http://ahslcexam.kerala.gov.in
4,22,226 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കേരളത്തില്‍ ഓണ്‍ലൈന്‍ സ്കൂള്‍ സംവിധാനത്തില്‍നിന്ന് പൊതുപരീക്ഷ എഴുതിയ ആദ്യ ബാച്ചാണ് ഇത്.