കോഴിക്കോട് | പയ്യാനക്കലില്‍ മാതാവ് അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്താലെന്ന് പ്രാഥമിക നിഗമനം. മാതാവിന് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ മാതാവ് കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയത്. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനെയാണ് മാതാവ് സമീറ കൊലപെടുത്തത്.സംഭവമുണ്ടാകുമ്ബോള്‍ അയ്ഷയും സമീറയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ് പൊലീസ് സമീറയെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലായിരുന്ന സമീറ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സമീറയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ സമീറക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്കി. അതുകൊണ്ട് തന്നെ ഏതെങ്കിലും അന്ധവിശ്വാസത്തിന്റെ പേരിലാകാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...