അഭിനയിച്ച സിനിമകളിലൂടെ മലയാത്തില്‍ ശ്രദ്ധേനേടിയ നടിയാണ് നമിത പ്രമോദ്. ഒരു പിടി മലയാള ചിത്രങ്ങളില്‍ താരം എത്തിയിട്ടുണ്ട് ഇപ്പോള്‍ ഗോസിപ്പുകളെകുറിച്ച് തന്റെ നിലപാട് പറഞ്ഞിരിക്കുകയാണ് നമിത. ഒരു മാധ്യമ അഭിമുഖത്തില്‍ പറഞ്ഞ നമിത പ്രമോദിന്റെ അഭിപ്രായം ഇങ്ങനെയാണ്
“വിവാദങ്ങളോടും ഗോസിപ്പുകളോടും പ്രതികരിക്കാറില്ല. വിവാദങ്ങളെയും ഗോസിപ്പുകളെയും ഓര്‍ത്ത് തല പുകയ്‌ക്കാറുമില്ല. അതിനെയെല്ലാം അതിന്റെ വഴിക്ക് വിടുക. നമ്മള്‍ ടെന്‍ഷന്‍ അടിച്ചാല്‍ അത് നമ്മുടെ കുടുംബത്തെയും കരിയറിനെയും ബാധിക്കും. സെലിബ്രിറ്റി ഇമേജ് ഉണ്ടാകുമ്ബോള്‍ മനപൂര്‍വ്വം ശല്യപ്പെടുത്താനായി ഒരുവിഭാഗം ഇറങ്ങിത്തിരിക്കും. വിവാദങ്ങളോട് പ്രതികരിക്കാന്‍ നില്‍ക്കാതെ ഞാന്‍ എന്റെ ലോകത്ത് സന്തോഷത്തോടെ ജീവിക്കും അങ്ങനെയാണ് ചെയ്യാറ്”