കാമുകനെ മര്‍ദിക്കുന്നതിന്​ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ചാത്തന്നൂര്‍ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത യുവതിയെയും ക്വട്ടേഷന്‍ സംഘാംഗങ്ങളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്​ ചെയ്തു.

ചാത്തന്നൂര്‍: കാമുകനെ മര്‍ദിക്കുന്നതിന്​ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ചാത്തന്നൂര്‍ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത യുവതിയെയും ക്വട്ടേഷന്‍ സംഘാംഗങ്ങളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്​ ചെയ്തു. ക്വട്ടേഷന്‍ സംഘത്തില്‍പെട്ട മറ്റുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മയ്യനാട് സങ്കീര്‍ത്തനയില്‍ ലെന്‍സി ലോറന്‍സ് (30), ക്വട്ടേഷന്‍ സംഘാംഗങ്ങളായ വര്‍ക്കല കണ്ണമ്ബ പുല്ലാനിയോട് മാനസ സരസില്‍ അനന്ദു (21), അയിരൂര്‍ തണ്ടില്‍വീട്ടില്‍ അമ്ബു (33) എന്നിവരെയാണ് കോടതി റിമാന്‍ഡ്​ ചെയ്തത്. സംഘത്തില്‍പെട്ട നാല് പ്രതികള്‍ ഒളിവിലാണ്. സംഭവത്തെക്കുറിച്ച്‌


പൊലീസ് പറയുന്നത്: ഭര്‍ത്താവ് വിദേശത്തായ ലെന്‍സി ലോറന്‍സും ശാസ്താംകോട്ട സ്വദേശിയായ മൈക്രോഫിനാന്‍സ് ബാങ്ക് ജീവനക്കാരനായ ഗൗതമും അടുപ്പത്തിലായിരുന്നു. ഗൗതമിന്​ മറ്റൊരു വിവാഹാലോചന വന്നതോടെ ഇരുവരും പിണങ്ങിയതിനെതുടര്‍ന്നാണ്​ ഇയാളെ മര്‍ദിക്കുന്നതിന്​ ലെന്‍സി ക്വ​േട്ടഷന്‍ നല്‍കിയത്​. ​ഗൗതമിന് കൊടുത്ത മൊബൈല്‍ ഫോണും രൂപയും തിരികെ വാങ്ങിക്കൊടുക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. വര്‍ക്കല സ്വദേശിയും സുഹൃത്തുമായ അനന്ദുപ്രസാദിന് 40000 രൂപക്കാണ്​ ക്വട്ടേഷന്‍ കൊടുത്തത്. 10000 രൂപ അഡ്വാന്‍സ് നല്‍കി.
ക്വ​േട്ടഷനെടുത്ത അനന്ദുവി​െന്‍റ സഹോദരന്‍ വിഷ്​ണുപ്രസാദ്​ ഗൗതമി​െന്‍റ സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമാണ്​. ഗൗതമിനെ വര്‍ക്കലയില്‍ എത്തിക്കുന്നതിന്​ കഴിഞ്ഞ 14ന്​ ചാത്തന്നൂര്‍ പൊലീസ് സ്​റ്റേഷന്​ സമീപം താമസസ്ഥലത്ത് കാറിലെത്തി വിഷ്ണുപ്രസാദിനെ ആദ്യം വിളിച്ചു​കൊണ്ടുപോയി.
വിഷ്ണുപ്രസാദ് വഴങ്ങാത്തതിനെതുടര്‍ന്ന് ഇയാളെ ആളില്ലാത്ത സ്ഥലത്തെത്തിച്ച്‌​ മര്‍ദിച്ചു. തുടര്‍ന്ന്​ വിഷ്ണുവിനെ ഉപയോഗിച്ച്‌ ഗൗതമിനെ അയിരൂരില്‍ വിളിച്ചുവരുത്തുകയും അതിക്രൂരമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണും പണവും കവരുകയും ചെയ്തു. വിഷ്ണുപ്രസാദും ഗൗതമും ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയതി​െന്‍റ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.
ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ ചികിത്സയുടെ പേരില്‍ ഒളിവില്‍ കഴിഞ്ഞുവരവെ, മൊബൈല്‍ ഫോണ്‍ സിഗ്​നല്‍ കേന്ദ്രീകരിച്ച്‌​ നടത്തിയ അന്വേഷണത്തിലാണ് ലെന്‍സിയെ പിടികൂടിയത്. മറ്റ് പ്രതികളെ അയിരൂരിലെ വിവിധ ഒളിസങ്കേതങ്ങളില്‍നിന്നാണ് പിടികൂടിയത്. നാലുമുതല്‍ ഏഴുവരെയുള്ള പ്രതികളായ വര്‍ക്കല സ്വദേശികള്‍ അരുണ്‍, മഹേഷ്‌, അനസ്, പൊടി എന്ന് വിളിക്കുന്ന സതീഷ് എന്നിവരെയാണ് അറസ്​റ്റ്​ ചെയ്യാനുള്ളത്.

Related posts

Leave a Comment