ഈ ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ സൂക്ഷിക്കുക…….

ഗൂഗിള്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കുക, ഗൂഗിള്‍ പ്ലേ സ്റ്റോറിലെ എട്ടോളം ആപ്ലിക്കേഷനുകള്‍ ജോക്കര്‍ മാല്‍വെയര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ആപ്ലിക്കേഷനുകളില്‍ ജോക്കര്‍ ട്രോജന്‍ മാല്‍വെയര്‍ കണ്ടെത്തിയിരുന്നു. ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബുകളുടെ സമീപകാല റിപ്പോര്‍ട്ട്പ്രകാരം പ്ലേസ്റ്റോറില്‍ എട്ട് ആപ്ലിക്കേഷനുകളില്‍ ഈ ജോക്കര്‍ മാല്‍വെയറുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവയെക്കുറിച്ച്‌ ഗൂഗിളില്‍ റിപ്പോര്‍ട്ടു ചെയ്തു, അതോടെ അവരുടെ സ്‌റ്റോറില്‍ നിന്ന് എല്ലാ ആപ്ലിക്കേഷനുകളും നീക്കംചെയ്തു. ജോക്കര്‍ ട്രോജന്‍ വൈറസ് ബാധിച്ചതായി അടുത്തിടെ കണ്ടെത്തിയ എട്ട് ആപ്ലിക്കേഷന്‍ താഴെ പറയുന്നവയാണ് – ഫാസ്റ്റ് മാജിക്, ഫ്രീ ക്യാംസ്‌കാനര്‍, സൂപ്പര്‍ മെസേജ്, എലമെന്റ് സ്‌കാനര്‍, ഗോ മെസേജസ്, ട്രാവല്‍ വാള്‍പേപ്പറുകള്‍, സൂപ്പര്‍ എസ്‌.എം.എസ് എന്നിവയാണ് അതിനാല്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ ഫോണില്‍ നിന്നും കളയുന്നതാണ് ഉപഭോക്താവിന് നല്ലത്.

Related posts

Leave a Comment