വെള്ളറട: പൊന്നമ്ബിയിലെ ഒരു സ്വകാര്യ ആശുപത്രി പഞ്ചായത്തിന് സി.എഫ്.എല്‍.ടി.സി നടത്താന്‍ വിട്ടുനല്‍കിയ ഹാളിനോടു ചേര്‍ന്ന ബാത്ത് റൂമിലാണ് വളന്‍റിയര്‍മാര്‍ ചേര്‍ന്ന് മദ്യം വാറ്റിയതായി പരാതിയുയര്‍ന്നത്.ദിവസങ്ങളായി തുടര്‍ന്നുവരികയായിരുന്ന മദ്യവാറ്റ് രോഗികളിലാരോ കണ്ടെത്തി പുറത്തറിയിക്കുകയായിരുന്നു. വൈകുന്നേരങ്ങളില്‍ ഇവര്‍ക്കൊപ്പം പുറത്തുനിന്ന് കൂടുതല്‍ പേര്‍ ഇവിടെ എത്തിച്ചേരാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.
സംഭവം പുറത്തായതോടെ ചില പൊലീസുകാരുടെ സഹായത്തോടെ ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകര്‍ സി.എഫ്.എല്‍.ടി.സിയിലെത്തുകയും വാറ്റുപകരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും പറയപ്പെടുന്നു. ഗ്യാസ് അടുപ്പും ബക്കറ്റും വെള്ളറട സി.എച്ച്.സിയിലെ ആരോഗ്യവകുപ്പ് വാനിലും മറ്റുചില പാത്രങ്ങള്‍ സി.എച്ച്.സിയുടെതന്നെ സ്‌റ്റോര്‍ റൂമിലുമായി നാട്ടുകാര്‍ കണ്ടെത്തി.
സംസ്ഥാന സര്‍ക്കാറിെന്‍റ കോവിഡ് ദുരിതാശ്വാസ ജാഗ്രതാ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള മനഃപൂര്‍വമായ നടപടികളാണ് വെള്ളറട പഞ്ചായത്തില്‍ അരങ്ങേറുന്നതെന്ന് സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി സി.കെ. ശശി പറഞ്ഞു. കോവിഡ് രോഗികളെ കരുതലോടെ സംരക്ഷിക്കേണ്ട ശുശ്രൂഷ കേന്ദ്രത്തില്‍ മദ്യം വാറ്റിയ സംഭവം സംസ്ഥാനത്തുതന്നെ ആദ്യത്തേതാണ്.
ഇതില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേെരയും നിയമത്തിെന്റ മുന്നില്‍ കൊണ്ടുവരണമെന്ന് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാല്‍കൃഷ്ണന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നുമുതല്‍ പഞ്ചായത്തോഫിസിന് മുന്നില്‍ സി.പി.എം പ്രക്ഷോഭ സമരം ആരംഭിക്കുമെന്ന് അറിയിച്ചു. സംഭവസ്ഥലത്ത് എക്‌സൈസും പൊലീസുമെത്തി പരിശോധന നടത്തി.