സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര സമർപ്പിച്ച അപ്പീൽ വത്തിക്കാൻ തള്ളി. സൂസി കളപ്പുരയെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവെച്ചു.നേരത്തെ ലൂസി കളപ്പുരയെ വത്തിക്കാൻ സന്യാസി സമൂഹത്തിൽ പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് വത്തിക്കാനിലെ സഭാ കോടതിയിൽ സിസ്റ്റർ ലൂസി അപ്പീൽ നൽകിയത്. ഇതും ഇപ്പോൾ തള്ളിയിരിക്കുകയാണ്.
സഭയുടെ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നതാണ് സിസ്റ്റർ ലൂസിക്കെതിരായ കുറ്റം. തന്റെ ഭാഗം കൂടി കേൾക്കണം എന്നാവശ്യപ്പെട്ടാണ് സിസ്റ്റർ ലൂസി അപ്പീൽ നൽകിയത്. എന്നാൽ ലൂസിയുടെ ന്യായീകരണങ്ങൾ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭാ കോടതി സിസ്റ്ററുടെ അപ്പീൽ തള്ളിയിരിക്കുന്നത്