‘ഞാന്‍ മനുഷ്യനാണ്. അതില്‍ നല്ലൊരാളാവാനാണ് ശ്രമം’ നിങ്ങള്‍ ബി ജെ പിയാണോ എന്ന ചോദ്യത്തിന് അഹാനയുടെ മറുപടി

തിരുവനന്തപുരം: ( 03.06.2021) യുവതാരങ്ങളില്‍ മലയാളികളുടെ പ്രിയ താരമാണ് ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ നിങ്ങള്‍ ഏത് രാഷ്ട്രീയപാര്‍ടിയിലാണെന്ന ഒരു കമന്റിന് മറുപടി നല്‍കുകയാണ് താരം.

‘നിങ്ങള്‍ ബിജെപിയാണോ’ എന്നായിരുന്നു അഹാനയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്. ‘ഞാന്‍ മനുഷ്യനാണ്. അതില്‍ നല്ലൊരാളാവാനാണ് ശ്രമം. നിങ്ങളോ? ‘എന്നാണ് താരം തിരിച്ച്‌ ചോദിച്ചത്. പിന്നാലെ ഈ കമന്റ് അയാള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അഹാന അതിന്റെ സ്ക്രീന്‍ ഷോട് ഇന്‍സ്റ്റാ​ഗ്രാം സ്റ്റോറിയായി പോസ്റ്റുകയും ചെയ്തു.

‘എന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. ഇത് ശ്രദ്ധ പിടിച്ച്‌ പറ്റാനുള്ള രീതികളാണ്. അതുകൊണ്ടാവും അയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ഇതേ സംശയമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ള മറുപടി ഇതാണ്’, എന്നാണ് സ്ക്രീന്‍ഷോട് പങ്കുവച്ച്‌ അഹാന പറഞ്ഞു.

Related posts

Leave a Comment