തിരുവനന്തപുരം ആരോഗ്യവകുപ്പിൽ വിവിധ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നുവെന്ന് പ്രചരിപ്പിച്ച് അപേക്ഷാ ഫീസിനത്തിൽ പണംതട്ടുന്ന സംഘം സാമൂഹ്യമാധ്യമങ്ങളിൽ വിലസുന്നു. സ്വന്തമായി കാറുള്ളവർക്ക് മുൻഗണനയെന്നും കാറില്ലാത്തവർക്ക് ആരോഗ്യവകുപ്പിന്റെ വാഹനങ്ങളിൽ നിയമനമെന്നും പ്രചരിപ്പിച്ചാണ് ഓൺലൈനിലൂടെ പണം വാങ്ങുന്നത്. 176 ഒഴിവുണ്ടെന്നും എട്ടാംക്ലാസും ഡ്രൈവിങ് ലൈസൻസും മതിയെന്നും പ്രചരിപ്പിച്ചശേഷം http://bit.ly/Govjob3fiqgSR ലിങ്കിൽ അപേക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. ഗൂഗിൾപേ, പേടിഎം, നെറ്റ്ബാങ്കിങ് എന്നിവയിലൂടെ അപേക്ഷാഫീസിനത്തിൽ 51 രൂപ അടയ്ക്കാനും ആവശ്യപ്പെട്ടു. തട്ടിപ്പാണെന്നറിയാതെ പണംമുടക്കി അപേക്ഷിച്ചവർ നിയമനമറിയാൻ ആരോഗ്യവകുപ്പിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് അധികൃതർക്ക് വിവരംലഭിച്ചത്. പരിശോധന ആരംഭിച്ചതോടെ വ്യാജവാർത്തയിലെ വെബ്സൈറ്റ് ലിങ്ക് ഡി ആക്ടിവേറ്റ് ചെയ്തു. കർശന നടപടിയെന്ന് ആരോഗ്യവകുപ്പ് കരാറടിസ്ഥാനത്തിൽ ആരോഗ്യവകുപ്പിൽ ഡ്രൈവർമാരെ നിയമിക്കുന്നുവെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച് പണംതട്ടുന്ന സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യകേരളം ഡയറക്ടർ അറിയിച്ചു. ‘ആരോഗ്യ കേരളം’ ഒഴിവുകളെല്ലാം ഔദ്യോഗിക വെബ് സൈറ്റായ https://arogyakeralam.gov.inലാണ് പ്രസിദ്ധീകരിക്കുന്നതെന്നും തട്ടിപ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...