കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഒരു പ്രവാസിയുടെ കഥ പറഞ്ഞ ഹസ്വചിത്രം ആയിരുന്നു ക്വാറന്റിൻ. മിഥുൻ സുരേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഈ ചെറിയ ഷോർട്ട് ഫിലിം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളുടെയും ആരോഗ്യപ്രവർത്തകരുടയും കഥ പറഞ്ഞ ചിത്രമായിരുന്നു. നാട്ടിലെത്തി നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്ന ഒരു പ്രവാസി ദിവസങ്ങൾ എണ്ണി ഇരിക്കുന്നു. ഒറ്റക്കിരിക്കുന്ന അയാൾക്ക് കുറെ പുസ്തകങ്ങൾ മാത്രമാണ് കൂട്ടുകാർ .ഈ ദിവസങ്ങളിൽ തന്റെ ഭാര്യയോടും മകളോടും ഒപ്പം ഉള്ള നല്ല ഓർമ്മകൾ അയവിറക്കുന്നു . ഭാര്യ തന്നോട് പറഞ്ഞ ഒരു വാക്ക് അയാളുടെ ഓർമയിൽ പെട്ടെന്ന് കടന്നുവരുന്നു. ഇനി തിരിച്ചു പോകേണ്ട നാട്ടിൽ നമുക്ക് എന്തെങ്കിലും ജോലി ചെയ്യാം . ഭാര്യയുടെ ഇഷ്ടത്തിനനുസരിച്ച് ഇനിയും തിരിച്ച് ഗൾഫിലേക്ക് പോകണ്ട എന്ന തീരുമാനം അയാൾ എടുക്കുന്നു. പക്ഷേ തൻറെ ക്വാറന്റിൻ കഴിഞ്ഞ് പുറത്തിറങ്ങിയ അയാളെ കാത്ത് വിധിയുടെ മറ്റൊരു ക്രൂരത ആയിരുന്നു കാത്തിരുന്നത്. ഇത് ഒരു പ്രവാസിയുടെ അല്ല അനേകായിരം പ്രവാസികളുടെ കഥയാണ്. ഇതിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ടെലിവിഷൻ പരിപാടികളിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയനായ കിഷോർ ആണ്. കിഷോറിനെ അഭിനയ ജീവിതത്തിൽ ഒരു നാഴികക്കല്ലായിരുന്നു ഈ കഥാപാത്രം. മുമ്പ് അദ്ദേഹം കൈകാര്യം ചെയ്ത കഥാപാത്രങ്ങളെക്കാൾ ഏറെ വ്യത്യസ്തമായിരുന്നു ഈ കഥാപാത്രം. ഇന്ദുമുഖി ചന്ദ്രമതിയിലെ കത്രീയും , നാടും നാട്ടാരും പരമ്പരയിലെ പൊതുപ്രവർത്തകനും പ്രാദേശിക വാർത്തയിലെ വേലക്കാരനും, കാര്യം നിസ്സാരത്തിലെ ഉത്തമനും, തുടങ്ങി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അദ്ദേഹം ടെലിവിഷൻ രംഗത്ത് കാഴ്ചവച്ചത്. ഇപ്പോൾ കോമക്സ് ടി വി സംരക്ഷണം ചെയ്യുന്ന മുകുന്ദേട്ട സുമിത്ര സുമിത്ര വിളിക്കുന്നു എന്ന പരമ്പരയിൽ അഭിനയിച്ചുവരികയാണ് കിഷോർ ഇപ്പോൾ. ടെലിവിഷൻ പരമ്പരകൾ കൂടാതെ ഷാപ്പിലെ കറിയും നാവിലെ രുചിയും എന്ന ജനപ്രിയ പരമ്പരയിൽ അവതാരകനായിരുന്നു ഇദ്ദേഹം. സകുടുംബം ശ്യാമള, പ്രിയപ്പെട്ട നാട്ടുകാരെ, മുംബൈ പോലീസ്, ബ്യൂട്ടിഫുൾ, ഹാപ്പി ഹസ്ബൻസ് തുടങ്ങിയ സിനിമകളിലും വലുതും ചെറുതുമായ വേഷങ്ങൾ കിഷോർ കൈകാര്യം ചെയ്തു. മികച്ച രീതിയിലാണ് ഈ ഷോർട്ട് ഫിലിം അണിയിച്ചൊരുക്കിയത് ഏതൊരു പ്രേക്ഷകന്റെയും കണ്ണു നിറഞ്ഞു പോകും അത്രയ്ക്ക് വൈകാരിക നിമിഷങ്ങൾ ആണ് ഈ ഹസ്വചിത്രം സമ്മാനിക്കുന്നത്. വെറും ഒറ്റ ദിവസം കൊണ്ട് മാത്രം ആണ് ഈ ഷോർട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണവും ഇതിന് ലഭിച്ചു.