വിദേശ യാത്രകള്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുകയാണ് വിവിധ രാജ്യങ്ങള്‍. അതേസമയം ഇന്ത്യന്‍ വാക്സിനായ കോവാക്സിന്‍ ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഇടം നേടാത്തത്, ഈ വാക്സിനെടുത്തവരുടെ വിദേശ യാത്രയെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഭാരത് ബയോടെക്കിന്റെ കോവിഡ് -19 വാക്സിന്‍ ആയ കോവാക്സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി ലഭിച്ചേക്കില്ല. ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഇല്ലാത്തതിനാല്‍ പല രാജ്യങ്ങളും ഈ വാക്സിന്‍ അംഗീകരിച്ചിട്ടില്ല. ലോകമെമ്ബാടുമുള്ള 130 രാജ്യങ്ങളില്‍ നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിന് അനുമതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്, ഒമ്ബത് രാജ്യങ്ങളില്‍ മാത്രമാണ് കോവാക്സിന്‍ അംഗീകരിച്ചിട്ടുള്ളത്.
കോവാക്സിന്‍ ഇതുവരെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗില്‍ (ഇയുഎല്‍) ഇടം നേടാത്തതാണ് പ്രധാന തിരിച്ചടി. ഏറ്റവും പുതിയ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ കാണിക്കുന്നത് ഭാരത് ബയോടെക് അതിന്റെ എക്സ്പ്രഷന്‍ ഓഫ് ഇന്‍ററസ്റ്റ് (ഇഒഐ) സമര്‍പ്പിച്ചെങ്കിലും ‘കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ്’ എന്ന മറുപടി നല്‍കിയതായാണ്. എന്നാല്‍ ഈറിപ്പോര്‍ട്ടുകളോട് ഭാരത് ബയോടെക് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, പുതിയ കോവിഡ് -19 വേരിയന്റുകളില്‍ നിന്നുള്ള സംരക്ഷണം കോവാക്സിന്‍ ലഭ്യമാക്കുന്നതായി ഒരു പ്രമുഖ വാക്സിന്‍ റിവ്യൂ പ്രസിദ്ധീകരണമായ ക്ലിനിക്കല്‍ ഇന്‍ഫെക്റ്റിയസ് ഡിസീസസ് അഭിപ്രായപ്പെട്ടു. കോവാക്സിന്‍ ഉപയോഗിച്ചുള്ള വാക്സിനേഷന്‍ യഥാക്രമം ഇന്ത്യയിലും യുകെയിലും തിരിച്ചറിഞ്ഞ ബി 1617, ബി 117 എന്നിവയുള്‍പ്പെടെ പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങള്‍ക്കും എതിരായി ന്യൂട്രലൈസിംഗ് ടൈറ്ററുകളുണ്ടാക്കുന്നുവെന്ന് പഠനം കണ്ടെത്തി. വാക്സിന്‍ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ബി 1617 വേരിയന്റിനെതിരെ 1.95 എന്ന ഘടകം ന്യൂട്രലൈസേഷനില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്ത് 2,57,299പേര്‍ക്ക് പുതുതായി കോവിഡ് സ്ഥീകരിച്ചു. 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. 4, 194 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെയുള്ള കണക്കുകള്‍ കൂടി വന്നതോടെ ഇതോടെ രാജ്യത്ത് ആകെ കേസുകള്‍ 2.62 കോടി കടന്നു. മരണം മൂന്ന് ലക്ഷവും കടന്നു.
തമിഴ്നാടിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങള്‍ ചുവടെ,
തമിഴ്നാട്- 36,184
കര്‍ണാടക- 32,218
കേരളം- 29,673
മഹാരാഷ്ട്ര- 29,644
ആന്ധ്രപ്രദേശ്- 20,937
അതേസമയം, ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് കാനഡ ഈ മാസം 30 വരെ നീട്ടി.
കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും രാജ്യത്ത് ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഏഴായിരത്തില്‍ അധികം ബ്ലാക്ക് ഫംഗസ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് ചെറുക്കുന്നതിന്റെ ഭാഗമായി ഫ്രിഡ്ജില്‍ വച്ച ഭക്ഷ്യ വസ്തുക്കള്‍ കഴിക്കരുതെന്നും വീട്ടിനുള്ളില്‍ സൂര്യപ്രകാശം കടക്കുന്നത് ഉറപ്പാക്കണമെന്നും ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു