കാടാമ്ബുഴ: കാടാമ്ബുഴ ദേവസ്വത്തിന്റെ തൃക്കാര്‍ത്തിക പുരസ്‌കാരം അക്കിത്തത്തിന് സമര്‍പ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
‘പുരസ്‌കാരത്തിന് ഭഗവതിയോട് നന്ദിപറയുന്നതായി’ മറുപടിപ്രസംഗത്തില്‍ അക്കിത്തം പറഞ്ഞു. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു അധ്യക്ഷതവഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ കെ. മുരളി വിശിഷ്ടാതിഥിയായി.
സൂപ്രണ്ട് സി.വി. അച്യുതന്‍കുട്ടി പ്രശംസാപത്രം വായിച്ചു. എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.പി. മനോജ്‌കുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കൊട്ടറ വാസുദേവ്, ടി.എന്‍. ശിവശങ്കരന്‍, പി.പി. വിമല, ഇ.കെ. ഗീതാബായ്, കെ. രവീന്ദ്രന്‍, വി. കേശവന്‍, എ. പ്രദീപന്‍, ടി.കെ. സുബ്രഹ്മണ്യന്‍, തന്ത്രി അണ്ടലാടി ഉണ്ണി നമ്ബൂതിരിപ്പാട്, ട്രസ്റ്റി എം.വി. അച്യുതവാരിയര്‍, മേല്‍ശാന്തി പുതുമന നാരായണന്‍ എമ്ബ്രാന്തിരി, എന്‍ജിനീയര്‍ കെ. വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.