ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച ഏ​ക​പ​ക്ഷീ​യ​മെ​ന്ന് ഷെ​യ്ന്‍ നി​ഗം

കൊ​ച്ചി: നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​മ്മ, ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം. എ​ന്നാ​ല്‍, ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും ഷെ​യ്ന്‍ പ​റ​ഞ്ഞു. നി​ര്‍​മാ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത് മാ​ത്രം കേ​ള്‍‌​ക്ക​ണ​മെ​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​വു​ള്ള​തെ​ന്നും അ​വ​സാ​ന തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​ണെ​ന്നും ഷെ​യ്ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നേ​ര​ത്തെ, അ​മ്മ- ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ള്‍ ത​മ്മി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഷെ​യ്നു പു​റ​മേ സം​വി​ധാ​യ​ക​ന്‍ ശ​ര​ത് മേ​നോ​നും പ​ങ്കെ​ടു​ത്തു. ച​ര്‍​ച്ച​യി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ചി​ത്രം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ശ​ര​ത് പ​റ​ഞ്ഞി​രു​ന്നു. സി​നി​മ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ഡേ​റ്റ് ചാ​ര്‍​ട്ട് ചെ​യ്ത് ഫെ​ഫ്ക​യ്ക്ക് ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

എ​ന്നാ​ല്‍, വി​ഷ​യ​ത്തി​ല്‍ ഇ​നി​യും ച​ര്‍​ച്ച​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നാ​യി​രു​ന്നു ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞ​ത്. നി​ര്‍​മാ​താ​ക്ക​ള്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്കു​ക​യാ​ണെ​ന്ന് അ​മ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു വ്യ​ക്ത​മാ​ക്കി. പ്ര​ശ്നം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് അ​മ്മ എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ട​ന്‍ ത​ന്നെ യോ​ഗം ചേ​രു​മെ​ന്നും ആ ​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഷെ​യ്ന്‍ നി​ഗ​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ട​വേ​ള ബാ​ബു അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment