തിരുവനന്തപുരം: തലസ്ഥാനത്തെ എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടിത്തം. ഏകദേശം ഒമ്ബത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിക്ക് പിന്നിലുള്ള കാന്റീനിലായിരുന്നു സംഭവം. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
തീപിടിത്തത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഒന്നും രണ്ടും നിലകളില്‍ പുകനിറഞ്ഞു. രോഗികള്‍ ചികിത്സയിലുണ്ടായിരുന്ന മുറികളിലും പുക കയറി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. 22ഓളം രോഗികളാണ് മുറികളില്‍ ചികിത്സയിലുണ്ടായിരുന്നത്