കേരളത്തിന്റെ ചരിത്രം ഇന്നേവരെ കണ്ട ഏറ്റവും ഉജ്വലമായ ഒരു പോരാട്ടത്തെ ജയിച്ചാണ് പിണറായി വിജയൻ 99 എന്ന മാന്ത്രിക നമ്പർ സ്വന്തമാക്കിയത്. പതിനഞ്ചാം കേരള നിയമസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുമ്പോൾ പുതു ചരിത്രം കൂടിയാണ് രചിക്കപ്പെടുന്നത്. കാരണം ഒരാളെ തന്നെ നാം നമ്മെ നയിക്കാൻ തുടർച്ചയായി തെരഞ്ഞെടുക്കുന്നത് ഇതാദ്യമായാണ്. അറിയാം ടീം പിണറായിയെ…

പിണറായി വിജയന്(സിപിഐഎം) ആഭ്യന്തരം, ഐടി, പൊതുഭരണം
ജില്ല- ധർമടം, കണ്ണൂർ

കെ.എന്‍. ബാലഗോപാല്‍ (സിപിഐഎം) ധനകാര്യം
ജില്ല- കൊട്ടാരക്കര, കൊല്ലം

കെ.രാജന് (സിപിഐ)റവന്യൂ
ജില്ല- ഒല്ലൂർ, തൃശൂർ

വീണ ജോർജ് (സിപിഐഎം)
ആരോഗ്യം, വനിതാ ശിശുക്ഷേമം
ജില്ല- ആറന്മുള, പത്തനംതിട്ട

പി.രാജീവ് (സിപിഐഎം) വ്യവസായം, നിയമം
ജില്ല – കളമശേരി, എറണാകുളം

എം.വി.ഗോവിന്ദന് (സിപിഐഎം) എക്സൈസ്, തദ്ദേശം
ജില്ല- തളിപ്പറമ്പ്, കണ്ണൂർ

കെ.രാധാകൃഷ്ണന് (സിപിഐഎം) ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നോക്കക്ഷേമം
ജില്ല- ചേലക്കര , തൃശൂർ

വി.എന്‍.വാസവന് (സിപിഐഎം) സഹകരണം, രജിസ്ട്രേഷന്
ജില്ല- ഏറ്റുമാനൂർ, കോട്ടയം

വി.ശിവന്‍കുട്ടി (സിപിഐഎം)പൊതുവിദ്യാഭ്യാസം, തൊഴില്‍
ജില്ല- നേമം, തിരുവനന്തപുരം

ആര്.ബിന്ദു (സിപിഐഎം) ഉന്നതവിദ്യാഭ്യാസം
ജില്ല – ഇരിങ്ങാലക്കുട, തൃശൂർ

പിഎ മുഹമ്മദ് റിയാസ് (സിപിഐഎം)പൊതുമരാമത്ത്, ടൂറിസം
ജില്ല – ബേപ്പൂർ, കോഴിക്കോട്

ആന്റണി രാജു (സിപിഐഎം) ഗതാഗതം
ജില്ല- തിരുവനന്തപുരം

സജി ചെറിയാന് (സിപിഐഎം)ഫിഷറീസ്, സാംസ്കാരികം, സിനിമ
ജില്ല-ചെങ്ങന്നൂർ, ആലപ്പുഴ

വി.അബ്ദുറഹ്മാന് (സിപിഐഎം) സ്പോര്‍ട്സ്, ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം
ജില്ല- താനൂർ, മലപ്പുറം

റോഷി അഗസ്റ്റിന് കേരളാ കോൺഗ്രസ് (എം) ജലവിഭവം
ജില്ല- ഇടുക്കി

കെ.കൃഷ്ണന്‍കുട്ടി (ജെഡിഎസ്) വൈദ്യുതി
ജില്ല-പാലക്കാട് (ചിറ്റൂർ)

എ.കെ.ശശീന്ദ്രന് (എൻസിപി) വനം
ജില്ല- എലത്തൂർ, കോഴിക്കോട്

അഹമ്മദ് ദേവര്‍കോവില്‍ ((ഐഎൻഎൽ) തുറമുഖം, മ്യൂസിയം
ജില്ല – കോഴിക്കോട്

ജെ ചിഞ്ചുറാണി (സിപിഐ) മൃഗസംരക്ഷണം, ക്ഷീരവികസനം, ലീഗല്‍ മെട്രോളജി
ജില്ല- ചടയമംഗലം, കൊല്ലം

പി.പ്രസാദ് (സിപിഐ)കൃഷി
ജില്ല- ചേർത്തല, ആലപ്പുഴ

ജി.ആര്.അനില്‍ (സിപിഐ) ഭക്ഷ്യം, സിവില്‍ സപ്ലൈസ്
ജില്ല- നെടുമങ്ങാട്, തിരുവനന്തപുരം