തിരുവനന്തപുരം : തിരുവനന്തപുരം: മന്ത്രി സ്ഥാനത്തേക്ക് കെ.ബി ഗണേശ് കുമാറിന് ആദ്യ ടേം നഷ്ടമായതിന് പിന്നില്‍ കുടുംബ തര്‍ക്കങ്ങളാണെന്ന് സൂചന. കുടുംബ സ്വത്ത് ഗണേശ് കുമാര്‍ കൃത്രിമ മാര്‍ഗത്തിലൂടെ തട്ടിയെടുത്തു എന്ന സഹോദരിയുടെ പരാതി മുഖ്യമന്ത്രിയുടെ അടുത്തെത്തിയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. വില്‍പത്രത്തിലെ വിഷയം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയ ഇവര്‍ ഗണേശിനെ മന്ത്രിയാക്കിയാല്‍ നിരവധി തെളിവുകള്‍ പുറത്തുവിടുമെന്നും അറിയിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിൽ
കെ.ബി. ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനം 2013ൽ തെറിപ്പിച്ചത് അന്നു ഭാര്യയായിരുന്ന ഡോ: യാമിനിതങ്കച്ചിയായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിപദത്തിനുതടസമായി സഹോദരി ഉഷാ മോഹൻദാസ്. ഉഷയും ഭർത്താവ് റിട്ട. ഐ.എ.എസ്ഉദ്യോഗസ്ഥൻ കെ. മോഹൻദാസും മുഖ്യമന്ത്രിക്കു
നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണുഗണേശ് കുമാറിന് ആദ്യടേമിൽ മന്ത്രിസ്ഥാനം
നിരസിച്ചതെന്നാണു സൂചന. എന്നാൽ രണ്ടാംടേമിൽ ഈ വിവാദം നിലനിൽക്കില്ല.ഒന്നാം പിണറായി സർക്കാരിന്റെ ശമ്പളപരിഷ് കരണ കമ്മിഷൻ ചെയർമാൻ കൂടിയാണുമോഹൻദാസ്. വിഴിഞ്ഞം തുറമുഖം സംബന്ധിച്ച
സി.എ.ജി. റിപ്പോർട്ട് പരിശോധിച്ച ജുഡീഷ്യൽസമിതിയംഗവുമായിരുന്നു അദ്ദേഹം. മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ടഉഭയകക്ഷി ചർച്ചകൾ ഇടതുമുന്നണിയിൽ നടക്കവേയായിരുന്നു നാടകീയനീക്കങ്ങഎന്നാൽ ഈ വിവാദത്തിൽ കുടുംബത്ത്..ഭൂരിപക്ഷ പിന്തുണ ഗണേശ് കുമാറിനാണ്. മുൻഅഡീഷണൽ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്റെഭാര്യയും പിള്ളയുടെ രണ്ടാമത്തെ മകളുമായി ബിന്ദു
അനുജനെ പിന്തുണയ്ക്കുകയാണ് ഈവിവാദത്തിൽ,
അച്ഛന്റെ വിൽപത്രം ഗണേശ് തിരുത്തിയെന്നത് തെറ്റാണെന്ന് ബിന്ദു പറയുന്നു. അച്ഛൻ സ്വന്തംഇഷ്ടപ്രകാരം വിൽപത്രം തിരുത്തിഎഴുതിയതാണ്. അതുകൊണ്ട് തന്നെ ആവിവാദത്തിൽ അനുജനൊപ്പമാണ് ബിന്ദു.
വിൽപത്രത്തിൽ ക്രമക്കേടുണ്ടാക്കിയെന്നആരോപണം ശരിയല്ലെന്നും ബിന്ദു പറയുന്നു.ഇതോടെ പിള്ളയുടെ രണ്ട് മക്കൾ വിൽപത്രത്തെഅംഗീകരിക്കുന്നു. പിള്ളയുടെ പുതിയ വിൽപത്രത്തിൽ ഏറ്റവും കുറവ് ആസ്തി നൽകിയ
മകളാണ് ബിന്ദു. എന്നിട്ടും അവർക്ക്ഗണേശിനെതിരെ പരാതിയില്ല.
ബാലകൃഷ്ണപിള്ള വിൽപത്രം സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്നും ഗണേശ് വിൽപത്രത്തിൽ ക്രമക്കേട്ന ടത്തിയെന്ന ആക്ഷേപങ്ങളിൽകഴമ്പില്ലെന്നും ബിന്ദു പറയുന്നു. മരണ ശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽദുഃഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
കുടുംബത്തിൽ പ്രശ്നങ്ങളുണ്ടെന്നുംമാധ്യമങ്ങളോട് സംസാരിക്കാൻ താത്പര്യമില്ലെന്നുമായിരുന്നു ഉഷ
മോഹൻദാസിന്റെ പ്രതികരണം. പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കാനില്ലെന്ന് ഗണേശ്കുമാറും അറിയിച്ചു.
കഴിഞ്ഞ 15-നാണു മുഖ്യമന്ത്രിയേയും സിപിഎം.പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും കണ്ട് ഉഷയും മോഹൻദാസും പരാതിപ്പെട്ടത്. പിതാവ് ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രം ഗണേശ്
തിരുത്തിയെന്നായിരുന്നു പരാതി. വിൽപത്രത്തിൽ ഉഷയുടെ പേര് ഒഴിവാക്കപ്പെട്ടിരുന്നു. പരാതി
ലഭിച്ചതിനേത്തുടർന്ന് ഗണേശുമായി സംസാരിച്ച മുഖ്യമന്ത്രി, കുടുംബപ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ചശേഷം വരാൻ പറഞ്ഞതായാണു സൂചന. മന്ത്രിപദം പങ്കുവയ്ക്കുമ്പോൾ ആദ്യത്തെ
രണ്ടരവർഷമാണു ഗണേശ് ഇടതുമുന്നണി യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ, സഹോദരിയുടെ പരാതി
നിലനിൽക്കുന്നതിനാൽ അതു നിരസിക്കപ്പെട്ടു.
ഗണേശിന് അഞ്ചുവർഷവും മന്ത്രിസ്ഥാനം നൽകാനായിരുന്നു ആദ്യഘട്ടത്തിലെ ആലോചനയെന്നും പുതിയ സംഭവവികാസങ്ങളെത്തുടർന്നാണ് അതുമാറ്റിയതെന്നും കേരളാ കോൺഗ്രസ് (ബി) വൃത്തങ്ങൾ ആരോപിക്കുന്നു. എന്നാൽ ആരോപണം ശരിയല്ലെന്ന് ആർ.ബാലകൃഷ്ണപിള്ളയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും കേരളാ കോൺഗ്രസ് (ബി)കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ പ്രഭാകരൻ പിള്ളയുടെ വെളിപ്പെടുത്തിയിരുന്നു. ഇതാണ് രണ്ടാം സഹോദരിയും ശരിവയ്ക്കുന്നത്.
എന്നാല്‍ രണ്ടാം മന്ത്രിസഭയില്‍ മുഴുവന്‍ ടേമും ഗണേശിന് കൊടുക്കണമെന്ന് പിണറായിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഇതിനിടെയാണ് സഹോദരിയുടെ പരാതി എത്തിയത്. മനോരമയുടെ വാര്‍ത്തയ്ക്കുള്ളിലാണ് ഇതിന്റെ സൂചനകളുണ്ടായിരുന്നത്. ന്യൂ ഇന്ത്യന്‍ എക്സ്‌പ്രസും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജയ്ഹിന്ദും ആരോപണങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്.