മുംബൈ ഹൈയില്‍ ഓ എന്‍ ജി സി എണ്ണപ്പാടങ്ങളില്‍ പണിയെടുക്കുന്ന ജീവനക്കാരെയാണ് കൊടുങ്കാറ്റില്‍ ബാര്‍ജ് മുങ്ങിയതിനെ തുടര്‍ന്ന് കാണാതായത്. ഇവരില്‍ 177 പേരെ ഇത് വരെ രക്ഷിക്കാനായെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
കാലാവസ്ഥാ വ്യതിയാനത്തില്‍ നേരിയ പുരോഗതി ഉണ്ടായത് നാവിക ഹെലികോപ്റ്ററുകള്‍ കടലിലൂടെ പറക്കാന്‍ പ്രാപ്തമാക്കിയിട്ടുണ്ട്. അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ സഹായാഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇന്നലെ 2 നാവിക കപ്പലുകളായ ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചത്.
തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും രാത്രി മുഴുവന്‍ തുടര്‍ന്നെങ്കിലും പരുക്കന്‍ കാലാവസ്ഥ പലപ്പോഴും പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുംബൈ ഹൈയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇന്ന് ഈ മേഖലയില്‍ കാലാവസ്ഥ അനുകൂലമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കര നാവിക വ്യോമ സേന സംഘം എല്ലാ മുന്‍കരുതലോടെയും സംഭവ സ്ഥലത്തുണ്ട്.