പുറമ്ബോക്കില്‍ താമസിക്കുന്നവര്‍ക്കും ഇനി റേഷന്‍ കാര്‍ഡ് ലഭിക്കും

പാലക്കാട്: പാതയോരങ്ങള്‍, തോട്, കനാല്‍ എന്നിവയ്ക്കരികിലും റെയില്‍വേ പരിസരത്തും ഷെഡുകളില്‍ താമസിക്കുന്നവര്‍ക്കും ഇനി റേഷന്‍ കാര്‍ഡ് ലഭിക്കും. ഇത്തരം കുടുംബങ്ങളെ കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കും സിറ്റി റേഷനിങ് ഓഫിസര്‍മാര്‍ക്കും പൊതുവിതരണ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

പുറമ്ബോക്കില്‍ താമസിക്കുന്ന മിക്ക കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലെന്നാണു വിവിധ സര്‍വേകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യം ഇവര്‍ക്കു ലഭിക്കാറില്ല. നിത്യവരുമാനമില്ലാത്തവര്‍പേ‍ാലും ഉയര്‍ന്ന വില കൊടുത്ത് അരിയും മറ്റും പെ‍ാതുവിപണിയില്‍ നിന്നു വാങ്ങേണ്ട അവസ്ഥയാണ്. അതിനും കഴിയാത്തവരാണു പുറമ്ബോക്കില്‍ താമസിക്കുന്നവരിലേറെയും.

ഈ വിഭാഗത്തിലുള്ള പലര്‍ക്കും നേരത്തേ താല്‍ക്കാലിക കാര്‍ഡുകള്‍ വഴി റേഷന്‍ ലഭ്യമാക്കിയിരുന്നെങ്കിലും പെ‍ാതുവിതരണ സംവിധാനം ഡിജിറ്റലാക്കിയതോടെ അവ അസാധുവായി. തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന താല്‍ക്കാലിക വീട്ടുനമ്ബര്‍ ഉപയോഗിച്ചാണു കുടിലുകളിലും താല്‍ക്കാലിക ഷെഡുകളിലും കഴിയുന്നവര്‍ക്കുകൂടി റേഷന്‍ കാര്‍ഡ് അനുവദിക്കുക.

Related posts

Leave a Comment