ടൗട്ടേ ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു. നിലവില്‍ മണിക്കൂറില്‍ 170 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം. വടക്ക് പടിഞ്ഞാറു ദിശയില്‍ നീങ്ങുന്ന ടൗട്ടേ ഇന്ന് ഗുജറാത്ത് തീരത്തെത്തും. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായി ദേശീയ ദുരന്തനിവാരണ സേന പുറപ്പെട്ടു. 50 കമ്ബനി സേനാംഗങ്ങളാണ് ഗുജറാത്തിന്റെ വിശാലമായ വടക്ക് പടിഞ്ഞാറന്‍ തീരമേഖലയിലേക്ക് എത്തുന്നത്. ഇന്ന് വൈകിട്ടോടെ സേനാംഗങ്ങളെത്തിച്ചേരുമെന്ന് എന്‍.ഡി.ആര്.എഫ് മേധാവി എസ്.എന്‍.പ്രധാന് അറിയിച്ചു.
ചുഴലിക്കാറ്റിനെ സംബന്ധിച്ച ആദ്യ സൂചനകള്‍ മെയ് മാസം 11ന് തന്നെ ലഭിച്ചതായും വേണ്ട മുന്‍കരുതലുകള്‍ എടുത്തതായും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പടിഞ്ഞാറന്‍ തീരങ്ങ ളുള്ള എല്ലാ സംസ്ഥാനത്തു നിന്നും കടലിലേക്ക് പോയ മത്സ്യബന്ധന തൊഴിലാളികള്‍ക്കും വിവരം നല്‍കിയിരുന്നെന്നും അതനുസരിച്ച് എല്ലാവരും തിരിച്ചെത്തിയെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.