ഫലസ്തീൻ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായം ഒന്നും ഇല്ലേ? ഉണ്ടല്ലോ. തുറന്നുപറഞ്ഞ് ബെന്യാമിൻ.

ആടുജീവിതം എന്ന ഒറ്റ കൃതി കൊണ്ട് മലയാളികളുടെ കണ്ണ് നിറയിച്ച എഴുത്തുകാരനാണ് ബെന്യാമിൻ. ആടുജീവിതം കൂടാതെ പോസ്റ്റ് മാൻ , അകപ്പൊരുളിൻറെ ഇരുപത് നസ്രാണി വർഷങ്ങൾ, മഞ്ഞ വെയിൽ മരങ്ങൾ തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം എഴുതി. നോവൽ, കഥ രംഗത്ത് കുറഞ്ഞ നാൾ കൊണ്ട് അദ്ദേഹം വിസ്മയം സൃഷ്ടിച്ചു. ഇപ്പോൾ ആടുജീവിതം എന്ന നോവൽ ബ്ലെസ്സി സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ഏകദേശം ചിത്രീകരണം പൂർത്തിയായി. നജീബ് എന്ന കഥാപാത്രമായി എത്തുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്. ഇപ്പോൾ ബെന്യാമിൻ ഇസ്രായേൽ വിഷയത്തിൽ ഒരു തുറന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറപ്പ് വഴിയാണ് അദ്ദേഹം അഭിപ്രായം തുറന്നു പറഞ്ഞത്. ബെന്യാമിൻ രചിച്ച ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം. ഫലസ്തീൻ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായം ഒന്നും ഇല്ലേ?

ഉണ്ടല്ലോ. ലോകരാഷ്ട്രീയം വായിച്ചു മനസിലാക്കി തുടങ്ങിയ കാലം മുതൽ ഇതേ വിഷയത്തിലും എന്റെ അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. അത് ഓരോ തവണയും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ആവർത്തിക്കേണ്ടതില്ല. അന്ന് നിങ്ങളത് കേട്ടോ ഇല്ലയോ എന്നത് എന്റെ പ്രശ്നം അല്ല.

എന്നാലും ഒരു പ്രാവശ്യം കൂടി പറയാം. സന്ദേഹങ്ങൾക്ക് ഇടയില്ലാത്തവിധം അത് ഫലസ്തീൻ ജനതയ്ക്ക് ഒപ്പം ആണ്. എന്നു പറഞ്ഞാൽ വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാൻ വിധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങൾക്കൊപ്പം.
ശ്രീലങ്കയിൽ ഞാൻ തമിഴർക്കൊപ്പം ആണ്. മ്യാൻമാറിൽ രോഹിങ്ക്യകൾക്കൊപ്പം. തിബത്തിൽ ബുദ്ധന്മാർക്കൊപ്പം. കാശ്മീരിൽ പണ്ഡിറ്റുകൾക്കൊപ്പം. തുർക്കിയിൽ കുർദുകൾക്കൊപ്പം. ഇറാഖിൽ യസിദികൾക്കൊപ്പം. സിറിയയിൽ ക്രിസ്ത്യാനികൾക്കൊപ്പം. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപുള്ള ജർമനിയിലെ / യൂറോപ്പിലെ ജൂതന്മാർക്കൊപ്പം.
ഒരിക്കൽ കൂടി പറയുന്നു. ജാതി മത വംശ രാഷ്ട്രീയത്തിനു അതിതമായി നിസ്സഹായകരായ സാധാരണ മനുഷ്യർക്കൊപ്പം. എങ്ങനെയാണ് അദ്ദേഹം കുറിച്ച ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്…….

 

https://www.facebook.com/Benyamin-229430207067400

Related posts

Leave a Comment