മുട്ട മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ വിഡിയോ വൈറല്‍; പിന്നാലെ സസ്പെന്‍ഷന്‍

ചണ്ഡിഗഢ്: മുട്ടവണ്ടിയില്‍ നിന്ന് മുട്ട മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പഞ്ചാബിലെ ഫത്തേഹ് ഗാര്‍ഗ് സാഹിബ് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പൃഥ്പാല്‍ സിങ്ങിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

പൃഥ്പാല്‍ സിങ് മുട്ട മോഷ്ടിക്കുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വണ്ടിയില്‍ നിന്ന് മുട്ടകള്‍ എടുത്ത് പാന്‍റ്സിന്‍റെ പോക്കറ്റിനുള്ളില്‍ സൂക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വണ്ടി ഉടമ തിരിച്ചെത്തിയപ്പോള്‍ ഒന്നും സംഭവിച്ചില്ലെന്ന ഭാവത്തില്‍ റോഡിലൂടെ വന്ന ഒാട്ടോറിക്ഷക്കാരനെ കൈകാണിച്ച്‌ നിര്‍ത്തി കോണ്‍സ്റ്റബിള്‍ സ്ഥലംവിടുകയും ചെയ്തു.

“കച്ചവടക്കാരന്‍ സ്ഥലത്തില്ലാത്ത സന്ദര്‍ഭത്തിലാണ് വണ്ടിയില്‍ നിന്ന് പൃഥ്പാല്‍ സിങ് മുട്ട മോഷ്ടിച്ചത്. മുട്ട പൊലീസ് യൂണിഫോമില്‍ ഒളിപ്പിക്കുകയും ചെയ്തു. പൊലീസുകാരനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായും” പഞ്ചാബ് പൊലീസ് ട്വീറ്റ് ചെയ്തു.

Related posts

Leave a Comment