കൊച്ചി | ഇസ്റാഈലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലര്‍ച്ചെ നാലരയോടെ ഡല്ഹിയിലെത്തിച്ചിരുന്ന മൃതദേഹം അവിടെ നിന്ന് കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇടുക്കി എം പി. ഡീന്‍ കുര്യാക്കോസും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങിയ മൃതദേഹം അല്പ സമയത്തിനകം സ്വദേശമായ കീരിത്തോടേക്ക് കൊണ്ടുപോകും.
ഇസ്റാഈലില്‍ അഷ്ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കെയര്‍ ഗിവര്‍ തസ്തികയില്‍ ജോലി ചെയ്തു വരികയായിരുന്നു സൗമ്യ. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്.