‘മുഖ്യമന്ത്രിയുടെ മരുമക’നില്‍ നിന്നും ‘ബേപ്പൂരിന്റെ മക’നിലേക്ക് മാറി; മുഹമ്മദ് റിയാസിനെ പുകഴ്ത്തി.

ബേപ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ വമ്ബിച്ച ഭൂരിപക്ഷത്തോട് കൂടി  തോല്‍പ്പിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിനെ പിന്തുണച്ച്‌ കുറിപ്പ്. ബേപ്പൂരിന്റെ നിയുക്ത ജനപ്രതിനിധി എന്ന നിലയില്‍ ചുമതലയേറ്റ ഉടനെ കോവിഡ് രണ്ടാം തരംഗത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ വലയുന്ന ജനങ്ങള്‍ക്ക് കോവിഡ് കണ്‍ട്രോള്‍ റൂം തുറന്നുവെന്ന് സുഭാഷ് നാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മണ്ഡലത്തില്‍ കോവിഡ് ആശുപത്രി,ഒക്സിജന്‍ പാര്‍ലറുകള്‍ അങ്ങനെ വലിയ പ്രതിരോധ മാതൃക സൃഷ്ടിക്കുകയാണ് റിയാസും കുട്ടരുമെന്ന് സുഭാഷ് പോസ്റ്റില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഹീനമായ വ്യക്തിഹത്യ മുതല്‍ അങ്ങേയറ്റം സൈബര്‍ ആക്രമണം വരെ നേരിട്ട ആളാണ് മുഹമ്മദ് റിയാസ്. മുപ്പതുവര്‍ഷത്തോളമായി സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന റിയാസിന്റെ രാഷ്ട്രീയസ്വത്വം പോലും ഇല്ലാതാക്കാന്‍ വാര്‍ത്ത അവതാരകന്‍ മുതല്‍ രാഷ്ട്രീയ നിരീക്ഷകന്‍ വരെ ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നല്‍കി.
ഇപ്പോഴിതാ ചരിത്ര ഭൂരിപക്ഷത്തില്‍ അയാള്‍ നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തീരുന്നില്ല,ബേപ്പൂരിന്റെ നിയുക്ത ജനപ്രതിനിധി എന്ന നിലയില്‍ ചുമതലയേറ്റ ഉടനെ കോവിഡ് രണ്ടാം തരംഗത്തില്‍ പുറത്തിറങ്ങാന്‍
സാധിക്കാതെ വലയുന്ന ജനങ്ങള്‍ക്ക് കോവിഡ് കണ്‍ട്രോള്‍ റൂം തുറന്നു, പിന്നീട് ഡോക്ടര്‍മാരും ലാബും വീടുകളില്‍ എത്തുന്ന പ്രൊജക്റ്റ്‌,
മണ്ഡലത്തില്‍ കോവിഡ് ആശുപത്രി,ഒക്സിജന്‍ പാര്‍ലറുകള്‍ അങ്ങനെ റിയാസിന്റെ നേതൃത്വത്തില്‍ വലിയ പ്രതിരോധ മാതൃക
സൃഷ്ടിക്കുകയാണ് ‘മുഖ്യമന്ത്രിയുടെ മരുമകന്‍’ എന്ന് പ്രയോഗം അധിക്ഷേപിക്ഷേപിക്കാന്‍ ഉപയോഗിച്ചവരുടെ മുന്നില്‍ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് അയാള്‍ ‘ബേപ്പൂരിന്റെ മകന്‍’ ആയി മാറുന്ന സുന്ദരമായ കാഴ്ചയാണ് നമ്മളിപ്പോള്‍ കാണുന്നത്.
NB: എന്തിനാണ് ഈ ചിത്രം എന്ന് ചോദിക്കുന്നവരോട്, അതിലൊരു രാഷ്ട്രീയ സന്ദേശം ഉണ്ട്.

Related posts

Leave a Comment